Top

‘നീയെന്നെ തോല്‍പിച്ചു കളഞ്ഞല്ലോ?!!’ ഫൈനല്‍ തോല്‍വിക്കു ശേഷം മെസിയെ ആലിംഗനം ചെയ്ത് എന്താണ് പറഞ്ഞതെന്ന് നെയ്മര്‍

ലോകമൊന്നടങ്കം വീര്‍പ്പടക്കി കണ്ടിരുന്ന മത്സരമാണ് കോപ്പാ അമേരിക്കയിലെ സൂപ്പര്‍ ക്ലാസിക്കോ ഫൈനല്‍. ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വൈരികളായ അര്‍ജന്റീനയും ബ്രസീലും കൊമ്പുകോര്‍ത്തപ്പോള്‍ ലോകം തന്നെ രണ്ടു ചേരിയായി തിരിഞ്ഞു. വീറും വാശിയും കൈയ്യാങ്കളിയും വരെ വാനോളം ഉയര്‍ന്ന മത്സരത്തില്‍ ഏപക്ഷീയമായ ഒരു ഗോളിനു ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന കിരീടം നേടുകയും ചെയ്തു. വിജയം അര്‍ജന്റീന്‍ ആരാധകര്‍ ഏറ്റെടുത്തതോടെ വീണ്ടും കളത്തിനു പുറത്ത് വാഗ്വാദങ്ങളും വെല്ലുവിളികളുമൊക്കെയാണ് ഉയര്‍ന്നത്. എന്നാല്‍ അതേസമയം കളത്തിനകത്ത് ഊഷ്മള സൗഹൃദത്തിന്റെ അതിസുന്ദരമായ ചില […]

12 July 2021 11:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നീയെന്നെ തോല്‍പിച്ചു കളഞ്ഞല്ലോ?!!’ ഫൈനല്‍ തോല്‍വിക്കു ശേഷം മെസിയെ ആലിംഗനം ചെയ്ത് എന്താണ് പറഞ്ഞതെന്ന് നെയ്മര്‍
X

ലോകമൊന്നടങ്കം വീര്‍പ്പടക്കി കണ്ടിരുന്ന മത്സരമാണ് കോപ്പാ അമേരിക്കയിലെ സൂപ്പര്‍ ക്ലാസിക്കോ ഫൈനല്‍. ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വൈരികളായ അര്‍ജന്റീനയും ബ്രസീലും കൊമ്പുകോര്‍ത്തപ്പോള്‍ ലോകം തന്നെ രണ്ടു ചേരിയായി തിരിഞ്ഞു. വീറും വാശിയും കൈയ്യാങ്കളിയും വരെ വാനോളം ഉയര്‍ന്ന മത്സരത്തില്‍ ഏപക്ഷീയമായ ഒരു ഗോളിനു ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന കിരീടം നേടുകയും ചെയ്തു.

വിജയം അര്‍ജന്റീന്‍ ആരാധകര്‍ ഏറ്റെടുത്തതോടെ വീണ്ടും കളത്തിനു പുറത്ത് വാഗ്വാദങ്ങളും വെല്ലുവിളികളുമൊക്കെയാണ് ഉയര്‍ന്നത്. എന്നാല്‍ അതേസമയം കളത്തിനകത്ത് ഊഷ്മള സൗഹൃദത്തിന്റെ അതിസുന്ദരമായ ചില മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു അന്ന് ലോകം കണ്ടുനിന്നത്.

തോല്‍വിയുടെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ ബ്രസീല്‍ നായകന്‍ നെയ്മറിനെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്ന വിജയിച്ച അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ ചിത്രം ഫുട്‌ബോള്‍ ഉള്ള കാലത്തോളം ആരാധകരുടെ ഓര്‍മയില്‍ ഉണ്ടാകും.

തോല്‍വിയുടെ ആഘാതത്തില്‍ നടുങ്ങി നിന്ന ബ്രസീല്‍ താരങ്ങളുടെ മുന്നിലായിരുന്നു അര്‍ജന്റീന താരങ്ങളുടെ വിജയാഹ്‌ളാദം. സഹതാരങ്ങള്‍ക്കൊപ്പം ആഹ്‌ളാദപ്രകടനം നടത്തുകയായിരുന്ന മെസി പെട്ടെന്നാണ് വിതുമ്പി നീങ്ങുന്ന നെയ്മറിന് അടുത്തേക്ക് ചെന്നത്. ഇരുവരും ഏറെ നേരം ആലിംഗനബദ്ധരായി നില്‍ക്കുന്നതും ഇരുവരും സംസാരിക്കുന്നതും മെസി നെയ്മറിനെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

എന്താണ് നെയ്മര്‍ മെസിയോടു പറഞ്ഞതെന്ന് അന്നുമുതല്‍ ആരാധകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒന്നായിരുന്നു. ഇപ്പോള്‍ നെയ്മര്‍ തന്നെ അതു തുറന്നു പറഞ്ഞിരിക്കുകയാണ്. മെസി നടന്നടുത്തപ്പോള്‍ ”നീ എന്നെ തോല്‍പിച്ചുകളഞ്ഞല്ലോ” എന്നു പറഞ്ഞാണ് താന്‍ ആലിംഗനം ചെയ്തതെന്നാണ് നെയ്മര്‍ വെളിപ്പെടുത്തിയത്.

”മെസി ലോകം കണ്ടതില്‍ വച്ചേറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ്. എന്റെ സുഹൃത്തും സഹോദരനുമാണ് അദ്ദേഹം. തോല്‍വിയില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ മെസിയുടെ കിരീട ജയത്തില്‍ ആഹ്‌ളാദവും. അന്ന് മെസി നടന്നടുത്തു വന്നപ്പോള്‍ നിയെന്നെ തോല്‍പിച്ചു കളഞ്ഞല്ലോ എന്നു തമാസശരൂപേണ പറഞ്ഞാണ് ഞാന്‍ ആലിംഗനം ചെയ്തത്. അപ്പോഴേക്കും ഞാന്‍ വിങ്ങിപ്പൊട്ടിപ്പോയി. അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് കൂടെ നിന്നു. ഒടുവില്‍ കിരീടജയത്തില്‍ പോയി ആഹ്‌ളാദിക്കു. നിങ്ങളെ ആ മുഹൂര്‍ത്തത്തിനായി ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയായിരുന്നു എന്നു പറഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ വിട്ടയച്ചത്”- നെയ്മര്‍ പറഞ്ഞു.

ഏറെ വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് നെയ്മറും മെസിയും. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ ഇവര്‍ ഒന്നിച്ചു കളിച്ച സീസണുകള്‍ ക്ലബ് ഫുട്‌ബോള്‍ ലോകത്ത് ബാഴ്‌സയുടെ തേരോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മെസിയും നെയ്മറും യുറുഗ്വായ് നായകന്‍ ലൂയിസ് സുവാരസും ചേര്‍ന്ന എം.എസ്.എന്‍. ത്രയം അന്നത്തെ എണ്ണംപറഞ്ഞ പ്രതിരോധ നിരകളുടെ പേടി സ്വപ്‌നമായിരുന്നു.

Next Story

Popular Stories