Top

റൊണാള്‍ഡോയും എംബാപ്പെയും ‘ഓട്ടം മതിയാക്കി’, മെസിക്ക് എതിരാളികളേയില്ല; ഏഴാമതും ബാലണ്‍ ഡി ഓര്‍ തേടിയെത്തിയേക്കും

ഒടുവില്‍ അര്‍ജന്റീന ജഴ്‌സിയില്‍ ലയണല്‍ മെസി ഒരു കിരീടം നേടി. രാജ്യത്തിന്റെ 28 വര്‍ഷത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച് ബ്രസീലിയന്‍ മണ്ണില്‍ ആതിഥേയരെ തോല്‍പിച്ച് കോപ്പാ അമേരിക്ക കിരീടം മെസിയും സംഘവും നേടി. ഇതോടെ രാജ്യത്തിനായി ഒരു കപ്പ് ഉണ്ടോ എന്ന വിമര്‍ശകരുടെ വിലാപത്തിനും മെസി മറുപടി നല്‍കിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന വിമര്‍ശകര്‍ക്കായി മെസി നല്‍കാന്‍ തയാറെടുക്കുന്നത് ഏഴാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള താരമാണ് മെസി, […]

12 July 2021 9:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റൊണാള്‍ഡോയും എംബാപ്പെയും ‘ഓട്ടം മതിയാക്കി’, മെസിക്ക് എതിരാളികളേയില്ല; ഏഴാമതും ബാലണ്‍ ഡി ഓര്‍ തേടിയെത്തിയേക്കും
X

ഒടുവില്‍ അര്‍ജന്റീന ജഴ്‌സിയില്‍ ലയണല്‍ മെസി ഒരു കിരീടം നേടി. രാജ്യത്തിന്റെ 28 വര്‍ഷത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച് ബ്രസീലിയന്‍ മണ്ണില്‍ ആതിഥേയരെ തോല്‍പിച്ച് കോപ്പാ അമേരിക്ക കിരീടം മെസിയും സംഘവും നേടി. ഇതോടെ രാജ്യത്തിനായി ഒരു കപ്പ് ഉണ്ടോ എന്ന വിമര്‍ശകരുടെ വിലാപത്തിനും മെസി മറുപടി നല്‍കിക്കഴിഞ്ഞു.

ഇനി ശേഷിക്കുന്ന വിമര്‍ശകര്‍ക്കായി മെസി നല്‍കാന്‍ തയാറെടുക്കുന്നത് ഏഴാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള താരമാണ് മെസി, ആറു തവണ. ഇത്തവണ കോപ്പായിലെ വിജയം കൂടിയായപ്പോള്‍ ഈ പുരസ്‌കാരം ഏഴാം തവണയും മെസിയെ തേടിവരുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നത്.

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ സാധ്യതാ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന മെസിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റുതാരങ്ങള്‍ ആരുമില്ലെന്നതാണ് ശ്രദ്ധേയം. കോപ്പാ അമേരിക്ക, യൂറോ കപ്പ്, ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ ബാലണ്‍ ഡി ഓര്‍ വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനാല്‍ അര്‍ജന്റീനയുടെ കിരീട ജയം മെസിക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.

ഈ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്. 26 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളും നേടി. ലാ ലിഗയില്‍ ടോപ് സ്‌കോറര്‍ക്കുള്ള പിച്ചീച്ചി അവാര്‍ഡും മെസിക്കായിരുന്നു. കോപ്പാ അമേരിക്കയില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോളും നേടി. ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളും നാല് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമുണ്ട്. കോപ്പാ അമേരിക്ക കിരീടത്തിനു പുറമേ സീസണില്‍ കോപ്പാ ഡെല്‍ റേ കിരീടവും മെസി നേടിയിട്ടുണ്ട്.

ഇത്രയും നേട്ടങ്ങളുള്ള മെസിയുടെ ഏഴയലത്ത് മറ്റു താരങ്ങള്‍ ആരും എത്തുന്നില്ലെന്നതാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ശ്രദ്ധേയമായിട്ടുള്ളത്. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ ഏറെ പിന്നിലാണ്.

ഫ്രഞ്ച് ലീഗില്‍ ടോപ്‌സ്‌കോററായ എംബാപ്പെയ്ക്ക് പക്ഷേ ഒരു പ്രധാന കിരീടനേട്ടവുമില്ല. ലീഗ് വണ്‍, ചാമ്പ്യന്‍സ് എന്നിവ നേടുന്നതില്‍ എംബാപ്പെ പരാജയപ്പെട്ടപ്പോള്‍ സീരി എ ടോപ്‌സ്‌കോററായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗും യൂറോ കപ്പും നേടുന്നതില്‍ പരാജയമടഞ്ഞു. 41 ഗോളുകള്‍ നേടിയ ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ റെക്കോഡിട്ട ലെവന്‍ഡോവ്‌സ്‌കി പക്ഷേ യൂറോ കപ്പില്‍ നിറംമങ്ങി.

യൂറോ കപ്പ് നേടിയ ഇറ്റാലിയന്‍ പ്രതിരോധത്തിലെ ജോഡികളായ ജോര്‍ജിയോ ചെല്ലീനി, ലിയോനാര്‍ഡോ ബൊനൂച്ചി എന്നിവരും ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ നിര്‍ണായക പങ്കുവഹിച്ച എന്‍ഗോളോ കാന്റെ, മേസണ്‍ മൗണ്ട് എന്നിവരും സൂപ്പര്‍ താരങ്ങളെക്കാള്‍ മുന്നിലുണ്ട്.

എന്നാല്‍ ചെല്‍സിയുടെയും ഇറ്റലിയുടെയും കിരീട ജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ജോര്‍ജീഞ്ഞോയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചതില്‍ ഏറ്റവും മുന്നിലുള്ളത്. ഏഴാം ബാലണ്‍ ഡി ഓര്‍ നേടുന്നതില്‍ നിന്ന് മെസിക്ക് ഏതെങ്കിലും തരത്തില്‍ വെല്ലുവിളി ഉയരുന്നുണ്ടെങ്കില്‍ അത് ജോര്‍ജീഞ്ഞോയില്‍ നിന്നു മാത്രമായിരിക്കും.

Next Story

Popular Stories