Top

”മെസി എന്നാല്‍ ബാഴ്‌സലോണ, മറ്റൊരു ജഴ്‌സിയില്‍ നിങ്ങള്‍ ഒരിക്കലും അയാളെ കാണില്ല”; മുന്‍ സഹതാരത്തെ പ്രകീര്‍ത്തിച്ച് എറ്റു

അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒരിക്കലും സ്പാനിഷ് ക്ലബായ ബാഴ്‌സലോണ വിട്ടുപോകില്ലെന്നു മുന്‍ സഹതാരം സാമുവല്‍ എറ്റു. മെസിക്കൊപ്പം അഞ്ചു സീസണുകളില്‍ ബാഴ്‌സലോണയുടെ ആക്രമണം നയിച്ച താരമാണ് എറ്റു. മെസിക്ക് ബാഴ്‌സലോണ ജീവന്റെ ഭാഗമാണെന്നും അത്തരത്തിലുള്ള ബന്ധം നിലനില്‍ക്കെ ബാഴ്‌സലോണ വിട്ട് താരം എവിടേക്കെങ്കിലും പോകുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നും എറ്റു പറഞ്ഞു. ”മെസി എന്നാല്‍ ബാഴ്‌സലോണയാണ്. അയാള്‍ മറ്റൊരു ജഴ്‌സിയില്‍ കളിക്കുന്നത് എനിക്ക് ഓര്‍ക്കാനാകില്ല, നിങ്ങള്‍ കാണുകയുമില്ല”- എറ്റു വ്യക്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ […]

22 Jun 2021 12:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”മെസി എന്നാല്‍ ബാഴ്‌സലോണ, മറ്റൊരു ജഴ്‌സിയില്‍ നിങ്ങള്‍ ഒരിക്കലും അയാളെ കാണില്ല”; മുന്‍ സഹതാരത്തെ പ്രകീര്‍ത്തിച്ച് എറ്റു
X

അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒരിക്കലും സ്പാനിഷ് ക്ലബായ ബാഴ്‌സലോണ വിട്ടുപോകില്ലെന്നു മുന്‍ സഹതാരം സാമുവല്‍ എറ്റു. മെസിക്കൊപ്പം അഞ്ചു സീസണുകളില്‍ ബാഴ്‌സലോണയുടെ ആക്രമണം നയിച്ച താരമാണ് എറ്റു.

മെസിക്ക് ബാഴ്‌സലോണ ജീവന്റെ ഭാഗമാണെന്നും അത്തരത്തിലുള്ള ബന്ധം നിലനില്‍ക്കെ ബാഴ്‌സലോണ വിട്ട് താരം എവിടേക്കെങ്കിലും പോകുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നും എറ്റു പറഞ്ഞു. ”മെസി എന്നാല്‍ ബാഴ്‌സലോണയാണ്. അയാള്‍ മറ്റൊരു ജഴ്‌സിയില്‍ കളിക്കുന്നത് എനിക്ക് ഓര്‍ക്കാനാകില്ല, നിങ്ങള്‍ കാണുകയുമില്ല”- എറ്റു വ്യക്തമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയെ കൊണ്ടുവന്നത് ബാഴ്‌സയെ സംബന്ധിച്ചു മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മെസി-അഗ്യൂറോ സഖ്യം സീസണില്‍ 60-ല്‍ ഏറെ ഗോളുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സീസണില്‍ ഈ സഖ്യത്തില്‍ നിന്ന് 60-ലേറെ ഗോളുകള്‍ നാം കാണാന്‍ പോകുകയാണ്. ഇരുവര്‍ക്കും ദൈവസഹായത്താല്‍ പരുക്കുകള്‍ ഒന്നും പറ്റരുതേ എന്നു മാത്രമാണ് പ്രാര്‍ഥന. ഈ കോമ്പിനേഷന്‍ യൂറോപ്പിനെ ഇളക്കിമറിക്കുമെന്നത് തീര്‍ച്ചയാണ്”- എറ്റു വ്യക്തമാക്കി.

Next Story

Popular Stories