Top

‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’; റൊമാന്റിക് ഗാനവുമായി അര്‍ജുന്‍ അശോകന്‍

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിലെ’ ആദ്യ ഗാനം പുറത്തിറങ്ങി. അര്‍ജുന്‍ അശോകന്‍ അടക്കം നിരവധി താരങ്ങള്‍ പാട്ട് പങ്കുവെച്ചിട്ടുണ്ട്. അലരെ എന്നാണ് പാട്ടിന്റെ പേര്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. അലരെ എന്ന പ്രണയഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ശബരീഷിന്റെ വരികള്‍ക്ക് കൈലാസാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആര്യന്‍, നിത്യ മാമെന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു നാട്ടിന്‍പുറത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി […]

25 Feb 2021 6:51 AM GMT
ഫിൽമി റിപ്പോർട്ടർ

‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’; റൊമാന്റിക് ഗാനവുമായി അര്‍ജുന്‍ അശോകന്‍
X

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിലെ’ ആദ്യ ഗാനം പുറത്തിറങ്ങി. അര്‍ജുന്‍ അശോകന്‍ അടക്കം നിരവധി താരങ്ങള്‍ പാട്ട് പങ്കുവെച്ചിട്ടുണ്ട്. അലരെ എന്നാണ് പാട്ടിന്റെ പേര്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. അലരെ എന്ന പ്രണയഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.

ശബരീഷിന്റെ വരികള്‍ക്ക് കൈലാസാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആര്യന്‍, നിത്യ മാമെന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു നാട്ടിന്‍പുറത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ അര്‍ജുന്‍ അശോകന് പുറമെ മാമുക്കോയ, സാബു മോന്‍, ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ആന്റോ ജോസ് പെരേര – എബി ട്രീസ പോള്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍ ആന്റ് മോളി എന്റര്‍ട്ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍ വാഴൂര്‍ ജോസ്

‘വൂള്‍ഫാണ്’ അര്‍ജുന്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. ഷാജി അസീസാണ് ചിത്രത്തിന്റെ സംവിധായകന്‍. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ട്രാന്‍സാണ്’ അര്‍ജുന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖത്തിലും’ അര്‍ജുന്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Next Story