പതിവു രീതി വേണ്ട: ജില്‍ ബൈഡന് ഒരു കുറിപ്പെഴുതി വെച്ച് പടിയിറങ്ങിയ മെലാനിയ

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായിരുന്ന മെലേനിയ ട്രംപും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങിയ ട്രംപിനൊപ്പം പടിയിറങ്ങിയിരിക്കുകയാണ്.
സ്ലോവേനിയനില്‍ നിന്നുള്ള മുന്‍ മോഡലായിരുന്ന മെലാനിയയുടെ വൈറ്റ് ഹൗസ് ജീവിതവും പടിയിറക്കവും മറ്റ് അമേരിക്കന്‍ പ്രഥമവനികളില്‍ നിന്നും വ്യത്യസ്തമായിരുന്നു. പരമ്പരാഗത പ്രകാരം പടിയിറങ്ങുന്ന വൈറ്റ് ഹൈസ് പ്രഥമവനിത പുതുതായി സ്ഥാനമേല്‍ക്കുന്ന പ്രസിഡന്റിന്റെ ഭാര്യക്ക് വൈറ്റ് ഹൗസ് പരിചയപ്പെടുത്തിക്കൊടുക്കും. എന്നാല്‍ മെലാനിയ ഈ പതിവ് തെറ്റിച്ചു. ബൈഡന്റെ ഭാര്യ ജില്‍ ബൈഡനെ വൈറ്റ് ഹൗസ് പരിചയപ്പെടുത്തിക്കൊടുക്കാന്‍ മെലാനിയ നിന്നില്ല. ജില്‍ ബൈഡന് ഒരു കുറിപ്പ് എഴുതി വെച്ച് മെലാനിയ പടിയിറങ്ങി. കത്തിലെന്താണ് എഴുതിയതെന്ന വിവരം ലഭ്യമല്ല.
ഡൊണാള്‍ഡ് ട്രംപും ബൈഡന് ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്.

മെലാനിയയുടെ വൈറ്റ് ഹൗസ് ജീവിതം

രണ്ടു ഘട്ടങ്ങളിലൂടെയായിരുന്നു വൈറ്റ് ഹൗസിലെ മെലാനിയുടെ ജീവിതം. ആദ്യകാലത്ത് പെതുചടങ്ങുകളില്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്തിയും മെലാനിയ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ പിന്നീടിങ്ങോട്ട് മെലാനിയ മാധ്യമങ്ങളില്‍ നിന്നും ചെറുതായി അകലം പാലിക്കുകയാണുണ്ടായത്. ട്രംപ് തുടരെ ലൈംഗികാപവാദങ്ങളില്‍ പെട്ടതും മാധ്യമങ്ങളില്‍ നിന്നും വലിയ സ്വീകാര്യത തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് മനസ്സിലാക്കിയുമാണ് മെലാനിയ പതിയെ മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയെതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മെലാനിയ വിവാഹ മോചനത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.