Top

ജാനകി ഓംകുമാറിനെ വിടാതെ സംഘപരിവാർ, ഇത്തവണ വ്യാജ പ്രചരണം; വിശദീകരണവുമായി ജാനകി

സഹപാഠിക്കൊപ്പം ഒഴിവ് സമയത്ത് ഡാൻസ് കളിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന് ഇരയായ മെഡിക്കൽ വിദ്യാർത്ഥിയാണ് ജാനകി ഓംകുമാർ. സംഭവം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും സംഘപരിവാർ ജാനകിയുടെ പിന്നാലെ തന്നെയാണ്. സൈബറിടത്തിൽ ആക്രമിക്കാൻ പുതിയൊരു കാരണം തേടി നടന്നവർ ഇത്തവണ വ്യാജ പ്രചരണമാണ് ആയുധമാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉന്നത കലാലയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു വെബിനാറിൽ ജാനകി പങ്കെടുത്തതാണ് വിദ്വേഷ പ്രചരണം വീണ്ടും നടത്താൻ കാരണം. സ്‌ക്വില്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിയാണ് മെയ് 30ന് […]

8 Jun 2021 1:17 AM GMT
ഫിൽമി റിപ്പോർട്ടർ

ജാനകി ഓംകുമാറിനെ വിടാതെ സംഘപരിവാർ, ഇത്തവണ വ്യാജ പ്രചരണം; വിശദീകരണവുമായി ജാനകി
X

സഹപാഠിക്കൊപ്പം ഒഴിവ് സമയത്ത് ഡാൻസ് കളിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന് ഇരയായ മെഡിക്കൽ വിദ്യാർത്ഥിയാണ് ജാനകി ഓംകുമാർ. സംഭവം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും സംഘപരിവാർ ജാനകിയുടെ പിന്നാലെ തന്നെയാണ്. സൈബറിടത്തിൽ ആക്രമിക്കാൻ പുതിയൊരു കാരണം തേടി നടന്നവർ ഇത്തവണ വ്യാജ പ്രചരണമാണ് ആയുധമാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉന്നത കലാലയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു വെബിനാറിൽ ജാനകി പങ്കെടുത്തതാണ് വിദ്വേഷ പ്രചരണം വീണ്ടും നടത്താൻ കാരണം.

സ്‌ക്വില്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിയാണ് മെയ് 30ന് ജാനകി പങ്കെടുക്കുന്നത്. എന്നാൽ ഇത് സംഘടിപ്പിച്ചത് എസ്.ഐ.ഒ ആണെന്ന വാദത്തോടെയാണ് ആക്രമണം നടക്കുന്നത്. അതിനായി വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരണവും നടത്തിയിട്ടുണ്ട്. വാദി നേതാവ് എന്നറിയപ്പെടുന്ന ജാമിത ടീച്ചറാണ് ജാനകിക്കെതിരെ ആരോപണവുമായി ആദ്യമെത്തിയത്. തുടർന്ന് പ്രതീഷ് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കളും രം​ഗത്തെത്തിയിരുന്നു.

ഇപ്പോൾ തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ജാനകി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. മെയ് 30നായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. സെമിനാറിൽ താൻ വെറും അതിഥി മാത്രമായിരുന്നു. ഈ പരിപാടിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് തിയ്യതി മാറ്റി സംഘടനയുടെ പേര് കൂട്ടിച്ചേര്‍ത്താണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ജാനകി പറയുന്നു.

മുൻപ് റാസ്പുട്ടീൻ ഡാൻസ് നവീൻ എന്ന തന്റെ സഹപാഠിക്കൊപ്പം കളിച്ചതിന് ജാനകിക്കെതിരെ ലൗ ജിഹാദ് ആരോപണവുമായാണ് സംഘപരിവാർ എത്തിയത്. അന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ജാനകിക്ക് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്. അതിനാൽ സംഘപരിവാറിന് സൈബർ ആക്രമണം നിർത്തേണ്ടി വന്നു. എന്നാൽ അന്ന് തങ്ങൾ പറഞ്ഞ കാര്യം സത്യമാണെന്ന് സ്ഥാപിക്കാനാണ് ഇപ്പോൾ വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നത്.

Popular

    Next Story