Top

‘സുതാര്യം,വ്യക്തം’; മുഹമ്മദിന് വേണ്ടി സ്വരൂപിച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് ചികിത്സാസമിതി

കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി സമാഹരിച്ച 46.78 കോടിയുടെ വിശദമായ കണക്കുകള്‍ പുറത്തുവിട്ട് ചികിത്സാകമ്മിറ്റി. ലോകത്തെമ്പാടുമുള്ള സുമനുസകളുടെ സഹായത്തോടെ വിവിധ തുറകളില്‍ നിന്ന് മുഹമ്മദിന് സഹായമെത്തിയത് 7.77 ലക്ഷം പേരില്‍ നിന്നാണ്. കേരള ഗ്രാമീണ ബാങ്കിന്റെ മാട്ടൂല്‍ ബ്രാഞ്ചില്‍ 19.95 കോടി രൂപയും ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ബ്രാഞ്ചില്‍ 26.73 കോടിയുമാണ് എത്തിയത്. ഇതിനുപുറമെ വീട്ടിലും കമ്മിറ്റിയുടെ ഓഫീസിലുമായി 9.19 ലക്ഷവും ലഭിച്ചിരുന്നു. ഇത് ബാങ്കില്‍ നിക്ഷേപിച്ച് കണക്കില്‍പ്പെടുത്തിയതായി സമിതി വ്യക്തമാക്കുന്നു. ജൂലെെ […]

25 July 2021 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സുതാര്യം,വ്യക്തം’; മുഹമ്മദിന് വേണ്ടി സ്വരൂപിച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് ചികിത്സാസമിതി
X

കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി സമാഹരിച്ച 46.78 കോടിയുടെ വിശദമായ കണക്കുകള്‍ പുറത്തുവിട്ട് ചികിത്സാകമ്മിറ്റി. ലോകത്തെമ്പാടുമുള്ള സുമനുസകളുടെ സഹായത്തോടെ വിവിധ തുറകളില്‍ നിന്ന് മുഹമ്മദിന് സഹായമെത്തിയത് 7.77 ലക്ഷം പേരില്‍ നിന്നാണ്.

കേരള ഗ്രാമീണ ബാങ്കിന്റെ മാട്ടൂല്‍ ബ്രാഞ്ചില്‍ 19.95 കോടി രൂപയും ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ബ്രാഞ്ചില്‍ 26.73 കോടിയുമാണ് എത്തിയത്. ഇതിനുപുറമെ വീട്ടിലും കമ്മിറ്റിയുടെ ഓഫീസിലുമായി 9.19 ലക്ഷവും ലഭിച്ചിരുന്നു. ഇത് ബാങ്കില്‍ നിക്ഷേപിച്ച് കണക്കില്‍പ്പെടുത്തിയതായി സമിതി വ്യക്തമാക്കുന്നു.

ജൂലെെ 28-നാണ് കുഞ്ഞിന്‍റെ ചികിത്സയ്ക്കായി ‘മുഹമ്മദ് ട്രീറ്റ്‌മെന്റ് കമ്മറ്റി രൂപീകരിച്ച് ഫണ്ട് പിരിവ് ആരംഭിച്ചത്. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദലി എന്നിവരായിരുന്നു കമ്മിറ്റിയുടെ രക്ഷാധികാരികള്‍. മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിസ ആബിദ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനായും അബ്ബാസ് ടിപി കണ്‍വീനറായും സമിതിയെ നയിച്ചു.

ജൂണ്‍ 30-തോടെ നടപടികള്‍ ഊര്‍ജിതമാക്കുകയും ജൂലൈ 5ന് ചികിത്സയ്ക്ക് വേണ്ട ഫണ്ട് പൂര്‍ത്തിയാക്കി കളക്ഷന്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനകം കേരള ഗ്രാമീണ ബേങ്കില്‍ (മാട്ടൂല്‍ ബ്രാഞ്ച് നിന്നും, ഫെഡറല്‍ ബേങ്ക് (കണ്ണൂര്‍ ബ്രാഞ്ച്) വഴിയും മുഹമ്മദ് ട്രീറ്റ്‌മെന്റ് കമ്മറ്റി സമാഹരിച്ചത് 46,78,72125.48 രൂപയാണ്.

ഇതില്‍ ഏറ്റവും വലിയ ഒറ്റതുക സഹായമായി ലഭിച്ചത് ഗ്രാമീണ ബാങ്കിലായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. ഫെഡറല്‍ ബാങ്കില്‍ ലഭിച്ച ഏറ്റവും വലിയ തുക മൂന്ന് ലക്ഷമാണ്. ഗ്രാമീണ ബാങ്കില്‍ ഒരുലക്ഷത്തിന് മുകളില്‍ സഹായം നല്‍കിയത് 24 പേരാണ്. 28,12644 രൂപയാണ് ഈ ഇനത്തില്‍ ലഭിച്ചത്. ഫെഡറല്‍ ബാങ്കില്‍ 18 പേരാണ് ഒരുലക്ഷത്തിന് മുകളില്‍ നല്‍കിയത്. ഈ ഇനത്തില്‍ 21,50000 രൂപയും ലഭിച്ചു. ഒരു രൂപയാണ് മുഹമ്മദിനായി ലഭിച്ച ഏറ്റവും കുറഞ്ഞ കരുതല്‍.

ഈ തുകയില്‍ നിന്ന് മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുകയും, മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം സഹോദരി അഫ്രയുടെ ചികിത്സയുടെ തുകയും മാറ്റി ബാക്കി വരുന്ന തുക സര്‍ക്കാറുമായി ആലോചിച്ച് സമാന രോഗമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്കാനാണ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.

ചികിത്സയ്ക്ക് ആവശ്യമായ തുക വിജയകരമായി സമാഹരിക്കാന്‍ സാധിച്ചതോടെ അടുത്ത മാസം ആറിന് മുഹമ്മദിനുള്ള മരുന്ന് നാട്ടിലെത്തും. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

റഫീഖിന്റെ മൂത്ത മകള്‍ അഫ്രയ്ക്കും ഇതേ രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീല്‍ചെയറില്‍ കഴിയുന്ന അഫ്രയ്ക്കും മുന്നോട്ടുള്ള ചികിത്സയ്ക്ക് ലക്ഷങ്ങളുടെ കരുതല്‍ താങ്ങാകും.

പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ചികിത്സിക്കാന്‍ ആവശ്യമായ സോള്‍ജെന്‍സ്മ എന്ന മരുന്നിനായി 18 കോടി രൂപ കണ്ടെത്താനായിരുന്നു കുടുംബത്തിന്റെ പ്രയത്‌നം. എന്നാല്‍ കുട്ടിക്ക് സഹായം നല്‍കണം എന്നാവശ്യപ്പെട്ട് കേരളം ഒന്നാകെ കൈകോര്‍ത്തതോടെ ലോകമെമ്പാടുമുള്ളവരുടെ സഹായം മുഹമ്മദിനേയും കുടുംബത്തേയും തേടി എത്തുകയായിരുന്നു.

Also Read: 18 അല്ല കിട്ടിയത് 46.78 കോടി; മുഹമ്മദിനുള്ള മരുന്ന് അടുത്ത മാസം വീട്ടിലെത്തും, ബാക്കി തുക എസ്എംഎ ബാധിച്ച മറ്റുകുട്ടികള്‍ക്ക്

Popular

    Next Story