വനിതാ കമ്മീഷന് അധ്യക്ഷയെന്ന നിലയില്‍ ജോസഫൈന് ഇതുവരെ കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ; രേഖകള്‍ പുറത്ത്
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എന്ന നിലയില്‍ കഴിഞ്ഞ ഫെബ്രുവരിവരെ എംസി ജോസഫൈന് കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ. വിവരാവകാശ രേഖകല്‍ പ്രകാരം 53,46,271 രൂപയാണ് വിവിധ ഇനങ്ങളിലായി എംസി ജോസഫൈന് ഫെബ്രുവരി കൈപ്പറ്റിയിരിക്കുന്നത്. വിവരാവകാശ രേഖകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹോണറേറിയം ഇനത്തില്‍ 34,40,000 രൂപയും ടി.എ ഇനത്തില്‍ 13,54,577 രൂപയുമാണ് ജോസഫൈന് കൈപ്പറ്റിയത്. ചുമതലയേറ്റ് 08/02/2021 വരെ നല്കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ വിവരാകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് […]
24 Jun 2021 9:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എന്ന നിലയില്‍ കഴിഞ്ഞ ഫെബ്രുവരിവരെ എംസി ജോസഫൈന് കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ. വിവരാവകാശ രേഖകല്‍ പ്രകാരം 53,46,271 രൂപയാണ് വിവിധ ഇനങ്ങളിലായി എംസി ജോസഫൈന് ഫെബ്രുവരി കൈപ്പറ്റിയിരിക്കുന്നത്. വിവരാവകാശ രേഖകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹോണറേറിയം ഇനത്തില്‍ 34,40,000 രൂപയും ടി.എ ഇനത്തില്‍ 13,54,577 രൂപയുമാണ് ജോസഫൈന് കൈപ്പറ്റിയത്. ചുമതലയേറ്റ് 08/02/2021 വരെ നല്കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ വിവരാകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ പോലും യാത്ര ചെലവായി 13,54,577 രുപ ഉപയോഗിച്ചത് ധൂര്‍ത്താണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ വിവാദ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോസഫൈന് രംഗത്തുവന്നിരുന്നു. സംസാര മധ്യേ ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഒരു അമ്മയുടെ സ്വാതന്ത്ര്വത്തോടെയാണ് പെണ്‍കുട്ടിയോട് പെണ്‍കുട്ടിയോട് സംസാരിച്ചത്. വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് ജോസഫൈന് പറഞ്ഞത്.