Top

ഗിറൗഡിന്റെ മാപ്പപേക്ഷ നിരസിച്ച് എംബാപ്പെ; ‘കളഞ്ഞിട്ടു പോഡേയ്’ എന്ന് കോച്ച് ദെഷാംപ്‌സ്

ഫ്രാന്‍സ് ടീമില്‍ ഒത്തിണക്കമില്ലെന്നും സഹതാരങ്ങള്‍ തനിക്ക് പന്ത് പാസ് ചെയ്യുന്നില്ലെന്നും ആരോപിച്ചു യുവതാരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ ഒളിയമ്പെയ്ത സ്‌ട്രൈക്കര്‍ ഒളിവര്‍ ഗിറൗഡ് മാപ്പ് അപേക്ഷിച്ചു രംഗത്ത്. ടീമിന്റെ ഒത്തിണക്കത്തെ സംബന്ധിച്ച് പറഞ്ഞത് തെറ്റായി പോയെന്നും മത്സരച്ചൂടിന്റെ ഭാഗമായാണിതെല്ലാമെന്നും തുറന്നു പറഞ്ഞ ഗിറൗഡ് പിന്നീട് എംബാപ്പെയോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഗിറൗഡിന്റെ മാപ്പപേക്ഷ സ്വീകരിക്കാതെ എംബാപ്പെ് ഗൗരവം നടിക്കുക്കയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ പരിശീലനത്തിനറങ്ങുന്വനതിനു മുമ്പാണ് കോച്ച് ദിദയര്‍ ഷൊംപ്‌സിന്റെ സാമിപ്യത്തില്‍ ഗിറൗഡ് എംബാപ്പെയോട് […]

11 Jun 2021 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗിറൗഡിന്റെ മാപ്പപേക്ഷ നിരസിച്ച് എംബാപ്പെ; ‘കളഞ്ഞിട്ടു പോഡേയ്’ എന്ന് കോച്ച് ദെഷാംപ്‌സ്
X

ഫ്രാന്‍സ് ടീമില്‍ ഒത്തിണക്കമില്ലെന്നും സഹതാരങ്ങള്‍ തനിക്ക് പന്ത് പാസ് ചെയ്യുന്നില്ലെന്നും ആരോപിച്ചു യുവതാരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ ഒളിയമ്പെയ്ത സ്‌ട്രൈക്കര്‍ ഒളിവര്‍ ഗിറൗഡ് മാപ്പ് അപേക്ഷിച്ചു രംഗത്ത്.

ടീമിന്റെ ഒത്തിണക്കത്തെ സംബന്ധിച്ച് പറഞ്ഞത് തെറ്റായി പോയെന്നും മത്സരച്ചൂടിന്റെ ഭാഗമായാണിതെല്ലാമെന്നും തുറന്നു പറഞ്ഞ ഗിറൗഡ് പിന്നീട് എംബാപ്പെയോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ ഗിറൗഡിന്റെ മാപ്പപേക്ഷ സ്വീകരിക്കാതെ എംബാപ്പെ് ഗൗരവം നടിക്കുക്കയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ പരിശീലനത്തിനറങ്ങുന്വനതിനു മുമ്പാണ് കോച്ച് ദിദയര്‍ ഷൊംപ്‌സിന്റെ സാമിപ്യത്തില്‍ ഗിറൗഡ് എംബാപ്പെയോട് മാപ്പ് പറഞ്ഞത്.

എന്നാല്‍ മുഖംതിരിച്ചു നടന്ന എംബാപ്പെ പിന്നീട് ഒറ്റയ്ക്കാണ് പരിശീലനം നടത്തിയയെതന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിഷയം ദെഷാംപ്‌സ് ഇപ്പോഴും ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണെന്നും വിജയത്തിനായുള്ള ത്വര കൂടുമ്പോള്‍ സംഭവിക്കുന്നതാണെന്നും ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നുമാണ് ദെഷാംപ്‌സ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബള്‍ഗേറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനു പിന്നാലെയാണ് ടീമിനുള്ളിലെ അസ്വാരസ്യം മറനീക്കി പുറത്തുവന്നത്.

മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സ് ബള്‍ഗേറിയയെ തുരത്തിയിരുന്നു. പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകള്‍ നേടിയ ഒളിവര്‍ ഗിറൗഡായിരുന്നു ഫ്രാന്‍സിന്റെ വിജയശില്‍പി. ഈ പ്രകടനത്തോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന തിയറി ഹെന്റ്‌റിയുടെ റെക്കോഡിന് അടുത്തെത്താനും ഗിറൗഡിനായിരുന്നു.

എന്നാല്‍ മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിലെ പടലപ്പിണക്കത്തിനെതിരേ തുറന്നടിക്കുകയായിരുന്നു ഗിറൗഡ് ചെയ്തത്. കിരീടം നേടുന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തണമെങ്കില്‍ ടീമിന്റെ മുന്‍നിര കൂടുതല്‍ ഒത്തിണക്കം കാണിക്കണമെന്നാണ് താരം പറഞ്ഞത്.

ഫ്രഞ്ച് ടീമില്‍ തനിക്ക് പന്ത് പാസ് ചെയ്യാന്‍ ചിലര്‍ മടിക്കുകയാണെന്നും ഗിറൗഡ് ആരോപിച്ചു. യുവ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയാണ് ഗിറൗഡ് ലക്ഷ്യമിട്ടത്. മത്സരത്തിനിടെ ഇരുവരും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ പലകുറി വ്യക്തമായിരുന്നു.

”ഞാന്‍ ഗ്രൗണ്ടില്‍ മികച്ച റണ്ണാണ് നടത്തുന്നത്. എന്നാല്‍ പലപ്പോഴും മധ്യനിരയില്‍ നിന്ന് എന്നിലേക്ക് പന്തെത്തുന്നില്ല. ഞാന്‍ നല്ല പൊസിഷനില്‍ ആയിരുന്നപ്പോള്‍ പോലും ഇതു സംഭവിച്ചു. ഇങ്ങനെ ടീമിനു മുന്നോട്ടു പോകാനാകില്ല”- എന്നായിരുന്നു ഗിറൗഡിന്റെ പ്രതികരണം.

മത്സരശേഷം എംബാപ്പെ അലോസരപ്പെട്ടാണ് ഗ്രൗണ്ടില്‍ നിന്നു കയറിയതു തന്നെ. താരത്തിന്റെ ഈ മനോഭാവത്തെ മുന്‍ താരം യൊഹാന്‍ മികൗഡ് വിമര്‍ശിക്കുകയും ചെയ്തു. ”വളരെ മോശം നിലവാരത്തിലുള്ള പ്രതികരണമായിരുന്നു എംബാപ്പെയുടേത്. നാലു ഗോളുകള്‍ക്ക് ടീം തോറ്റതു പോലെയാണ് അയാള്‍ പെരുമാറിയത്. സ്വന്തം കാര്യം മാത്രമല്ല ടീമിന്റെ കാര്യം കൂടി ശ്രദ്ധിക്കണം”- മികൗഡ് പറഞ്ഞു.

Next Story

Popular Stories