Top

”അത് മറ്റൊരു രാജ്യം, മറ്റൊരു സംസ്‌കാരം” റയലിലേക്കുള്ള നീക്കം നിഷേധിച്ച് എംബാപ്പെ, സ്പാനിഷ് ക്ലബിന് വമ്പന്‍ തിരിച്ചടി

വരുന്ന ക്ലബ് ഫുട്‌ബോള്‍ സീസണിനു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഫ്രഞ്ച് യുവതാാരം കിലിയന്‍ എംബാപ്പെ പി.എസ്.ജി. വിട്ട് റയല്‍ മാഡ്രിഡിലേക്കു ചേക്കേറുമോയെന്നതാണ്. എംബാപ്പെയെ എന്തു വിലകൊടുത്തും സ്വന്തമാക്കുമെന്ന് നേരത്തെ റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ താരം കൂടുമാറ്റം സംബന്ധിച്ച വാര്‍ത്തകളെ ചിരിച്ചുതള്ളുകയാാണ് ഇതുവരെ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ എംബാപ്പെ അറത്തുമുറിച്ചു തന്നെ വ്യക്തമാക്കിയിരിക്കുകയാണ് താന്‍ ഫ്രാന്‍സ് വിട്ട് മറ്റൊരു രാജ്യത്തേക്കു പോകില്ലയെന്ന്. 2014-ല്‍ തന്റെ 15-ാം വയസില്‍ റയലുമായി കരാറിന്റെ വക്കില്‍ […]

3 Jun 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”അത് മറ്റൊരു രാജ്യം, മറ്റൊരു സംസ്‌കാരം” റയലിലേക്കുള്ള നീക്കം നിഷേധിച്ച് എംബാപ്പെ, സ്പാനിഷ് ക്ലബിന് വമ്പന്‍ തിരിച്ചടി
X

വരുന്ന ക്ലബ് ഫുട്‌ബോള്‍ സീസണിനു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഫ്രഞ്ച് യുവതാാരം കിലിയന്‍ എംബാപ്പെ പി.എസ്.ജി. വിട്ട് റയല്‍ മാഡ്രിഡിലേക്കു ചേക്കേറുമോയെന്നതാണ്. എംബാപ്പെയെ എന്തു വിലകൊടുത്തും സ്വന്തമാക്കുമെന്ന് നേരത്തെ റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് സൂചന നല്‍കിയിരുന്നു.

എന്നാല്‍ താരം കൂടുമാറ്റം സംബന്ധിച്ച വാര്‍ത്തകളെ ചിരിച്ചുതള്ളുകയാാണ് ഇതുവരെ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ എംബാപ്പെ അറത്തുമുറിച്ചു തന്നെ വ്യക്തമാക്കിയിരിക്കുകയാണ് താന്‍ ഫ്രാന്‍സ് വിട്ട് മറ്റൊരു രാജ്യത്തേക്കു പോകില്ലയെന്ന്.

2014-ല്‍ തന്റെ 15-ാം വയസില്‍ റയലുമായി കരാറിന്റെ വക്കില്‍ വരെ എംബാപ്പെ എത്തിയതാണ്. അന്ന് റയലിന്റെ മാാഡ്രിഡിലെ സൗകര്യങ്ങള്‍ എല്ലാം നേരില്‍ക്കണ്ടു മനസിലാക്കുകയും തന്റെ ആരാധനാപാത്രങ്ങളായ ക്രിസറ്റിയാനോ റൊണാള്‍ഡോയെയും സിനദിന്‍ സിദാനെയും കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ുഒടുവില്‍ സ്‌പെയിനിലേക്കു പോകാതെ പി.എസ്.ജിയില്‍ തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സംസാരിക്കവെയാണ് താന്‍ സ്‌പെയിനിലേക്ക് ഇനിയും കൂടുമാറില്ലെന്ന സൂചന എംബാപ്പെ നല്‍കിയത്. എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ ഫ്രാന്‍സില്‍ കരിയര്‍ തുടങ്ങണമെന്നും ഫ്രാന്‍സില്‍ തന്നെ വിദ്യാഭ്യാസം ചെയ്യണമെന്നുമായിരുന്നു ആഗ്രഹം. സ്‌പെയിനിലേക്കു പോകുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അതു സിദാനോടൊപ്പമായിരുന്നെങ്കില്‍ പോലും. അത് മറ്റൊരു രാജ്യവും മറ്റൊരു സംസ്‌കാരവുമാണ്. അതിനാലാണ് ഞാന്‍ ഫ്രാന്‍സില്‍ തുടര്‍ന്നത്”- എംബാപ്പെ പറഞ്ഞു.

തന്റെ മാതാപിതാക്കള്‍ക്ക് ആ ചിന്ത ഇപ്പോഴും മാറിയിട്ടില്ലെന്നും അവരുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി താന്‍ ഒന്നും ചെയ്യില്ലെന്നുഗ എംബാപ്പെ കൂട്ടിച്ചേര്‍ത്തു. പി.എസ്.ജിയില്‍ നിന്നു മാറ്റം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ 2022-ല്‍ അവസാനിക്കുന്ന തന്റെ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകള്‍ ചെയ്തിട്ടില്ലെന്നും എംബാപ്പെ പറഞ്ഞു.

”കരാര്‍ സംബന്ധിച്ചൊക്കെ ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയം ഉണ്ടല്ലോ. ഇപ്പോള്‍ എന്റെ ലക്ഷ്യം പി.എസ്.ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടുകയാണ്. രണ്ടുതവണ അതിന് അടുത്തെത്തിയതാണ്. സാധിച്ചില്ല. അടുത്ത തവണ ഉറപ്പായും നേടുമെന്നു പ്രതീക്ഷിക്കുന്നു”- എംബാപ്പെ പറഞ്ഞു.

Next Story

Popular Stories