Top

”എംബാപ്പെ ഈഗോയുടെ കൂടാരം, സെറ്റ് പീസുകള്‍ ഗ്രീസ്മാനോ പോഗ്ബയോ എടുക്കണം”; ഫ്രഞ്ച് യുവതാരത്തിനെതിരേ കടുത്ത വിമര്‍ശനം

യുവതാരം കിലിയന്‍ എംബാപ്പെയുടെ ഈഗോയാകും ഈ യൂറോ കപ്പില്‍ ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്‌സിന് ഏറ്റവും വലിയ തലവേദനയെന്ന് ഫ്രഞ്ച് മുന്‍താരം ജെറോം റോഥം. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പ്രത്യേക ‘മിടുക്കാണ്’ എംബാപ്പെയ്‌ക്കെന്നും സെറ്റ് പീസുകള്‍ യുവതാരത്തിനു നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും റോഥം ദെഷാംപ്‌സിനു മുന്നറിയിപ്പ് നല്‍കുന്നു. ഈ യൂറോ കപ്പിന്റെ താരമാകുമെന്നു പ്രതീക്ഷിച്ചിട്ടും ഇതുവരെ ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞിട്ടില്ല. ഒരേയൊരു തവണമാത്രമാണ് ബോക്‌സിനുള്ളില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞത്. എന്നാല്‍ […]

26 Jun 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”എംബാപ്പെ ഈഗോയുടെ കൂടാരം, സെറ്റ് പീസുകള്‍ ഗ്രീസ്മാനോ പോഗ്ബയോ എടുക്കണം”; ഫ്രഞ്ച് യുവതാരത്തിനെതിരേ കടുത്ത വിമര്‍ശനം
X

യുവതാരം കിലിയന്‍ എംബാപ്പെയുടെ ഈഗോയാകും ഈ യൂറോ കപ്പില്‍ ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്‌സിന് ഏറ്റവും വലിയ തലവേദനയെന്ന് ഫ്രഞ്ച് മുന്‍താരം ജെറോം റോഥം. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പ്രത്യേക ‘മിടുക്കാണ്’ എംബാപ്പെയ്‌ക്കെന്നും സെറ്റ് പീസുകള്‍ യുവതാരത്തിനു നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും റോഥം ദെഷാംപ്‌സിനു മുന്നറിയിപ്പ് നല്‍കുന്നു.

ഈ യൂറോ കപ്പിന്റെ താരമാകുമെന്നു പ്രതീക്ഷിച്ചിട്ടും ഇതുവരെ ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞിട്ടില്ല. ഒരേയൊരു തവണമാത്രമാണ് ബോക്‌സിനുള്ളില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞത്. എന്നാല്‍ ജര്‍മനിക്കെതിരായ ആ സ്‌ട്രൈക്ക് റഫറി ഓഫ്‌സൈഡ് വിളിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എംബാപ്പെയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം രംഗത്തു വന്നത്.

”എല്ലാം ഒറ്റയ്ക്കു നേടണമെന്ന ചിന്താഗതിയാണ് എംബാപ്പെയ്ക്ക്. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണെന്ന് അയാള്‍ മറക്കുന്നു. കളത്തില്‍ ശരിക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വാശി കാട്ടാം. എന്നാല്‍ അതേ വാശി ഡ്രെസിങ് റൂമിലേക്കും എംബാപ്പെ കൊണ്ടുവരുന്നത് ശരിയായ പ്രവണതയല്ല. കോച്ച് ദെഷാംപ്‌സിന് നിയന്ത്രിക്കാവുന്നതിലധകിമായി എംബാപ്പെയുടെ ഈഗോ വളര്‍ന്നുകഴിഞ്ഞു”- റോഥം പറഞ്ഞു.

യൂറോപ്പിലെ മികച്ച താരങ്ങളില്‍ ഒരാളാണ് എംബാപ്പെ എന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ ആ പദവിയിലേക്ക് അയാള്‍ ഇനിയും ഉയരാനുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും യൂറോ കപ്പില്‍ എംബാപ്പെ ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെന്നും റോഥം കൂട്ടിച്ചേര്‍ത്തു. ”മികച്ച താരമായി എംബാപ്പെ വളര്‍ന്നുവരണമെന്നാണ് എന്റെ ആഗ്രഹം. അയാള്‍ ആ പദവിയിലേക്ക് ഉയരുന്നതേയുള്ളു. സെറ്റ്പീസുകള്‍ എടുക്കുന്നതില്‍ അന്റോയിന്‍ ഗ്രീസ്മാന്റെയോ, പോള്‍ പോഗ്ബയുടെയോ മികവ് പോഗ്ബയ്ക്കില്ല. സെറ്റ് പീസുകള്‍ എടുക്കാനുള്ള ചുമതല ദെഷാംപ്‌സ് എംബാപ്പെയ്ക്കു പകരം അവര്‍ക്ക് നല്‍കണം”- റോഥം പറഞ്ഞു.

Next Story

Popular Stories