Top

‘വാളയാര്‍ കേസ് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ ഹീനമായ വ്യക്തിഹത്യ നടന്നു’; നിയമനടപടിക്കൊരുങ്ങി എംബി രാജേഷ്

വാളയാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ വ്യക്തി അധിക്ഷേപം നടന്നെന്ന് തൃത്താലയില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ്. 2018 ല്‍ നടന്ന സംഭവത്തില്‍ 2021 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിഷയമായത് ഗൂഡാലോചനാപരമാണെന്നും ഹീനമായ ഈ വ്യക്തിഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംബി രാജേഷ് പറഞ്ഞു. ‘2018 ലാണ് സംഭവമുണ്ടാവുന്നത്. 2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചു. അന്നിതൊരു പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ 2021 ആണ്. ഇതുവരെയില്ലാത്ത പ്രശ്‌നം തെരഞ്ഞെടുപ്പിന്റെ അവസാന ആഴ്ച വ്യക്തിപരമായി കടന്നാക്രമിക്കാന്‍ ഉന്നയിച്ചു.ഏതറ്റംവരെയും […]

7 April 2021 12:59 AM GMT

‘വാളയാര്‍ കേസ് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ ഹീനമായ വ്യക്തിഹത്യ നടന്നു’; നിയമനടപടിക്കൊരുങ്ങി എംബി രാജേഷ്
X

വാളയാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ വ്യക്തി അധിക്ഷേപം നടന്നെന്ന് തൃത്താലയില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ്. 2018 ല്‍ നടന്ന സംഭവത്തില്‍ 2021 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിഷയമായത് ഗൂഡാലോചനാപരമാണെന്നും ഹീനമായ ഈ വ്യക്തിഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

‘2018 ലാണ് സംഭവമുണ്ടാവുന്നത്. 2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചു. അന്നിതൊരു പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ 2021 ആണ്. ഇതുവരെയില്ലാത്ത പ്രശ്‌നം തെരഞ്ഞെടുപ്പിന്റെ അവസാന ആഴ്ച വ്യക്തിപരമായി കടന്നാക്രമിക്കാന്‍ ഉന്നയിച്ചു.ഏതറ്റംവരെയും എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരാള്‍ക്കെതിരെയാണ് മത്സരിക്കുന്നതെന്ന് മത്സരിക്കാന്‍ പോവുമ്പോള്‍ പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിത്രത്തോളം എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണെന്ന് ഇപ്പോഴാണ് മനസ്സിലായത്,’ എംബി രാജേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

ടിവി ചാനലുകളില്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് കഴിയുന്ന പരാന്ന ഭോജിയായ ഒരു അഭിഭാഷകനെതിരെയുള്ള കേസുമായി മുന്നോട്ട് പോവുമെന്നും എംബി രാജേഷ് പറഞ്ഞു. കേസ് കൊടുക്കാനേല്‍പ്പിച്ച വക്കീലിന്റെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായെന്നും നിയമ നടപടിയുമായ ശക്തമായി മുന്നോട്ട് പോവുമെന്നും എംബി രാജേഷ് പറഞ്ഞു.

അഡ്വ ജയശങ്കറിനെയാണ് പേരെടുത്ത് പറയാതെ എംബി രാജേഷ് പരാമര്‍ശിച്ചത്. വാളയാര്‍ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ എംബി രാജേഷ് ഇടപെട്ടെന്ന് അഡ്വ. ജയശങ്കര്‍ നേരത്തെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംബി രാജേഷ് നേരത്തെ പറഞ്ഞിരുന്നു.

Next Story