Top

നടന്നത് മൂന്നുതരത്തിലുള്ള ഉപജാപമെന്ന് എംബി രാജേഷ്; ‘പരാതി അയച്ച് പിന്മാറണമെന്ന് പറഞ്ഞു, കത്ത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി’

കാലടി സര്‍വ്വകലാശാലയിലെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് എംബി രാജേഷ്. വിവാദം രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും മൂന്നുപേരുടെ വ്യക്തി താല്പര്യത്തിലാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമം നടത്തിയെന്നും മൂന്നു തരത്തിലുള്ള ഉപജാപമാണ് നടന്നതെന്നും രാജേഷ് മാധ്യമങ്ങളോട് വിശദീകരിച്ചു. എംബി രാജേഷിന്റെ വാക്കുകള്‍: ”നിയമനം രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. മൂന്നു പേരുടെ താല്‍പര്യത്തിന്റെ പുറത്തുണ്ടായ പ്രശ്‌നമാണിത്. സാധാരണ പോലെ ഒരു വിഷയം കൈയില്‍ കിട്ടിയപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചു. അത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് സമയമാണല്ലോ. ഇതിനെക്കാള്‍ […]

6 Feb 2021 3:53 AM GMT

നടന്നത് മൂന്നുതരത്തിലുള്ള ഉപജാപമെന്ന് എംബി രാജേഷ്; ‘പരാതി അയച്ച് പിന്മാറണമെന്ന് പറഞ്ഞു, കത്ത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി’
X

കാലടി സര്‍വ്വകലാശാലയിലെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് എംബി രാജേഷ്. വിവാദം രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും മൂന്നുപേരുടെ വ്യക്തി താല്പര്യത്തിലാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമം നടത്തിയെന്നും മൂന്നു തരത്തിലുള്ള ഉപജാപമാണ് നടന്നതെന്നും രാജേഷ് മാധ്യമങ്ങളോട് വിശദീകരിച്ചു.

എംബി രാജേഷിന്റെ വാക്കുകള്‍: ”നിയമനം രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. മൂന്നു പേരുടെ താല്‍പര്യത്തിന്റെ പുറത്തുണ്ടായ പ്രശ്‌നമാണിത്. സാധാരണ പോലെ ഒരു വിഷയം കൈയില്‍ കിട്ടിയപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചു. അത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് സമയമാണല്ലോ. ഇതിനെക്കാള്‍ ഗൗരവമുള്ള പ്രശ്‌നം മറ്റൊന്നാണ്. ഞെട്ടിക്കുന്ന തരത്തില്‍ ഉപജാപം നടത്തിയാതാണ് വിവാദം. മൂന്നു പേരുടെ വ്യക്തി താല്പര്യത്തിലാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നത്. അഭിമുഖം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ആ പരാതി നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ത്ഥി അയച്ച് നല്‍കി, നിങ്ങള്‍ ഇതില്‍ നിന്ന് പിന്‍മാറണമെന്ന് ആവസ്യപ്പെട്ടു. അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തും, വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയാണ്.”

”മൂന്നു തലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ട്. ഇതിലൊന്ന് അഭിമുഖത്തിന് മുന്‍പ് നിനിത പങ്കെടുക്കാതിരിക്കാന്‍ അയോഗ്യയാക്കാനുള്ള ഉപജാപം നടന്നു. നിനിതയുടെ പിഎച്ച്ഡി ഈ ജോലിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചതല്ല. ആറു മാസം മുന്‍പ് കിട്ടിയതാണെന്ന് കാലടി യൂണിവേഴ്‌സിറ്റിയില്‍ പരാതിപ്പെട്ടു. യൂണിവേഴ്‌സിറ്റി അത് വേരിഫൈ ചെയ്തു. 2018ല്‍ ലഭിച്ചതാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. 2019ലാണ് ജോലിക്ക് അപേക്ഷിക്കുന്നത്. ജോലിക്ക് അപേക്ഷിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് പിഎച്ച്ഡിയുണ്ട്. നെറ്റ് 11 വര്‍ഷം മുന്‍പേയുണ്ട്. ”

”രണ്ടാമത്തെ കാര്യം അത് പൊളിഞ്ഞപ്പോള്‍ അടുത്ത പരാതിയുണ്ടായി. നിനിതയുടെ പിഎച്ച്ഡിക്കെതിരെ കേസെണ്ടെന്ന പരാതി. അതും പൊളിഞ്ഞു. അഭിമുഖത്തിന് മുന്‍പ് അയോഗ്യയാക്കാനുള്ള ശ്രമവും പൊളിഞ്ഞു. ഇന്റര്‍വ്യൂവിലും ഈ ശ്രമം നടന്നതായാണ് മനസിലാക്കുന്നത്. അവര് തന്നെ അത് പറഞ്ഞല്ലോ, ഞങ്ങള്‍ കൂടിയാലോചിച്ച് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചെന്ന്. ഇന്റര്‍വ്യൂവില്‍ എങ്ങനെയാണ്് കൂടിയാലോചിച്ച് മാര്‍ക്ക് കൊടുക്കന്‍ തീരുമാനിക്കുക. അവര് തന്നെ സമ്മതിച്ചിരിക്കുകയാണ്, കൂടിയാലോചന നടന്നെന്ന്. അതും വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ചെയ്തതെന്താണ്. 31ന് രാത്രി മൂന്നുപേരും ഒന്നിച്ച് ഒപ്പിട്ട കത്ത്, മൂന്നാമതൊരാള്‍ മുഖേന ഉദ്യോഗസ്ഥാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ്. എന്നിട്ട് സമ്മര്‍ദ്ദം ചെലുത്തുകയാണ്്. നിങ്ങള്‍ പിന്‍വാങ്ങിയാല്‍ പ്രശ്‌നമില്ല, നിങ്ങള്‍ പിന്‍മാറിയില്ലെങ്കില്‍ ഇത് മാധ്യമങ്ങള്‍ക്ക് കൊടുക്കുമെന്ന്. വലിയ വാര്‍ത്തയാകും, പ്രശ്‌നമാകുമെന്ന്. ഞങ്ങള്‍ക്ക് വേറൊയൊരു വിരോധവുമില്ല, പിന്‍മാറണമെന്ന്. ഇത് 31ന് രാത്രിയാണ്. തുടര്‍ന്ന് നിനിത മൂന്നുപേര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി വിസിക്ക് പരാതി നല്‍കി. ആദ്യ മൂന്നു പേര്‍ക്കും പരാതിയില്ലായിരുന്നു. മൂന്നാം തീയതി ജോയിന്‍ ചെയ്തതിന് ശേഷം ഇവര്‍ പരസ്യപ്രതികരണം നടത്തുകയും കത്ത് പുറത്തുവിടുകയുമായിരുന്നു. സമ്മര്‍ദ്ദവും ഭീഷണിയും വന്നതോടെ അതിന് വഴങ്ങില്ലെന്ന് തീരുമാനിച്ചാണ് ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചത്.”

Next Story