ജയം എകെജിക്ക് സമര്‍പ്പിക്കുന്നു; കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് എംബി രാജേഷ്
തൃത്താലയിലെ വിജയം എകെജിക്ക് സമര്‍പ്പിക്കുന്നെന്ന് എംബി രാജേഷ്. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തനിക്ക് ലഭിച്ചതെന്നും എകെജിക്ക് സമര്‍പ്പിക്കുന്നതായും നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘തൃത്താലയിലെ ഉജ്വല വിജയം എകെജിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. തൃത്താലയിലെ ഓരോ എല്‍ഡിഎഫ് പ്രവര്‍ത്തകനും അഭിമാനിക്കാവുന്ന വിജയമാണിത്. അവര്‍ക്കവകാശപ്പെട്ട വിജയമാണ്. ഞാനൊരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ മുന്നില്‍ നിന്നേ ഉള്ളൂ. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കഠിനമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്,’ എംബി രാജേഷ് പറഞ്ഞു. അതേസമയം അന്തിമ ഫലത്തിനു മുമ്പേ തന്നെ യുഡിഎഫ് […]

തൃത്താലയിലെ വിജയം എകെജിക്ക് സമര്‍പ്പിക്കുന്നെന്ന് എംബി രാജേഷ്. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തനിക്ക് ലഭിച്ചതെന്നും എകെജിക്ക് സമര്‍പ്പിക്കുന്നതായും നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘തൃത്താലയിലെ ഉജ്വല വിജയം എകെജിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. തൃത്താലയിലെ ഓരോ എല്‍ഡിഎഫ് പ്രവര്‍ത്തകനും അഭിമാനിക്കാവുന്ന വിജയമാണിത്. അവര്‍ക്കവകാശപ്പെട്ട വിജയമാണ്. ഞാനൊരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ മുന്നില്‍ നിന്നേ ഉള്ളൂ. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കഠിനമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്,’ എംബി രാജേഷ് പറഞ്ഞു.
അതേസമയം അന്തിമ ഫലത്തിനു മുമ്പേ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം തൃത്താലയില്‍ പരാജയം അംഗീകരിക്കുകയും പുതിയ സര്‍ക്കാരിന് അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. മൂവായിരം വോട്ടിനാണ് തൃത്താലയില്‍ എംബി രാജേഷ് വിജയിച്ചത്.