Top

കേരള ജനത ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപി; മാതൃഭൂമി-സീ വോട്ടര്‍ സര്‍വ്വേ ഫലം

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് മാതൃഭൂമി- സീ വോട്ടര്‍ സര്‍വ്വേ ഫലം. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി. സിപിഐഎം 11.8%, മുസ്‌ലിം ലീഗ് 9.1%, കോണ്‍ഗ്രസ് 8%, ആരോട് വെറുപ്പില്ല-27% എന്നാണ് ഫലം. ഈ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്ന ചോദ്യത്തിന് തൊഴിലില്ലായ്മയാണെന്ന് സര്‍വ്വേ ഫലം പറയുന്നു. സര്‍വ്വേയില്‍ 41.8% വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. Also Read: ‘അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ […]

19 March 2021 8:02 AM GMT

കേരള ജനത ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപി; മാതൃഭൂമി-സീ വോട്ടര്‍ സര്‍വ്വേ ഫലം
X

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് മാതൃഭൂമി- സീ വോട്ടര്‍ സര്‍വ്വേ ഫലം. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി.

സിപിഐഎം 11.8%, മുസ്‌ലിം ലീഗ് 9.1%, കോണ്‍ഗ്രസ് 8%, ആരോട് വെറുപ്പില്ല-27% എന്നാണ് ഫലം.

ഈ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്ന ചോദ്യത്തിന് തൊഴിലില്ലായ്മയാണെന്ന് സര്‍വ്വേ ഫലം പറയുന്നു. സര്‍വ്വേയില്‍ 41.8% വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

Also Read: ‘അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില്‍ ആര്‍എസ്എസുകാരന്‍ പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം’; രക്തസാക്ഷി മണ്ഡപം കാപട്യക്കാര്‍ക്ക് നിരങ്ങാനുള്ളതല്ലെന്ന് സിപിഐഎം

10.4% പേരെ അഴിമതിയും 4.8 ശതമാനം പേരെ ക്രമസമാധാന പ്രശ്‌നങ്ങളും സ്വാധീനിച്ചു.

വോട്ടിംഗിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണ്ണക്കടത്താണ്. 25.2 ശതമാനം പേര്‍ വോട്ടിംഗിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണ്ണക്കടത്താണെന്ന് രേഖപ്പെടുത്തി. ശബരിമല വിവാദം-20.2 ശതമാനം, കൊവിഡ് പ്രതിരോധം-13 ശതമാനം, പ്രളയ ദുരിതാശ്വാസം- 8 ശതമാനം, മോദി ഫാക്ടര്‍- 2.6 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിവാദങ്ങളോടുള്ള പ്രതികരണം.

Next Story