Top

മാപ്പ് പറഞ്ഞ് ഫാ. മാത്യു നായ്ക്കംപറമ്പില്‍; പരാമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ‘കരിസ്മാറ്റിക്ക് മാര്‍പാപ്പ’യുടെ കുറ്റസമ്മതം

സിസ്റ്റര്‍ അഭയയെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ഖേദംപ്രകടിപ്പിച്ചു. വാട്‌സ്ആപ്പ് സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെയാണ് താന്‍ പരാമര്‍ശം നടത്തിയതെന്നും വിഷയത്തില്‍ സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിക്കുന്നെന്നും മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു. ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വാക്കുകള്‍: ”ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സിസ്റ്റര്‍ അഭയയെ സംബന്ധിച്ച് പ്രചരിച്ച വാട്‌സ്ആപ്പ് ശബ്ദ സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെ ആരാധനക്കിടയില്‍ ഞാന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും […]

15 Jan 2021 5:21 AM GMT

മാപ്പ് പറഞ്ഞ് ഫാ. മാത്യു നായ്ക്കംപറമ്പില്‍; പരാമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ‘കരിസ്മാറ്റിക്ക് മാര്‍പാപ്പ’യുടെ കുറ്റസമ്മതം
X

സിസ്റ്റര്‍ അഭയയെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ഖേദംപ്രകടിപ്പിച്ചു. വാട്‌സ്ആപ്പ് സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെയാണ് താന്‍ പരാമര്‍ശം നടത്തിയതെന്നും വിഷയത്തില്‍ സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിക്കുന്നെന്നും മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വാക്കുകള്‍: ”ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സിസ്റ്റര്‍ അഭയയെ സംബന്ധിച്ച് പ്രചരിച്ച വാട്‌സ്ആപ്പ് ശബ്ദ സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെ ആരാധനക്കിടയില്‍ ഞാന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായെന്ന് മനസിലാക്കുന്നു. അതിനെക്കുറിച്ച് ഞാന്‍ ഖേദിക്കുന്നു. എന്റെ സംസാരമുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്ക് സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നു.”

ഫാ.മാത്യു നായ്ക്കംപറമ്പിലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാന്‍ സമിതി കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. കേരള കത്തോലിക്കാ സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ മാര്‍പാപ്പ എന്നാണ് മാത്യു നായ്ക്കം പറമ്പില്‍ അറിയപ്പെടുന്നത്. എന്നാന്‍ കഴിഞ്ഞ ദിവസം ഇയാള്‍ സിസ്റ്റര്‍ അഭയക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നത്. വിശ്വാസി സമൂഹം വൈദികരെയും, മെത്രാന്‍മ്മാരെയും നേരില്‍ കണ്ടും മറ്റും പ്രതികരണങ്ങള്‍ അറിയിച്ചതോടെ സഭാനേതൃത്വം കടുത്ത പ്രതിരോധത്തിലായി. സഭാ നേതൃത്വം നടപടി എടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണത്തിനിറങ്ങുമെന്ന് കന്യാസ്ത്രി സമൂഹങ്ങളും സഭാനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങളായി നടക്കുന്ന സീറോ-മലബാര്‍ സഭാ സിനഡിലും ഈ വിഷയം ചര്‍ച്ചയായി. നായ്ക്കം പറമ്പില്‍ അംഗമായ വി.സി. കോണ്‍ഗ്രിയേഷന്‍ സീറോ മലബാര്‍ സഭയുടെ കീഴിലാണ്. വിഷയം കൈവിട്ട് പോകുമെന്ന സ്ഥിതി വന്നതോടെ ഫാദര്‍ നായ്ക്കം പറമ്പനെ തള്ളി പറഞ്ഞും, നടപടിക്ക് ശുപാര്‍ശ ചെയ്യ്തും കേരള കത്തോലിക്ക മെത്രാന്‍ സമതി രംഗത്തെത്തി. പിന്നാലെയാണ് ഖേദപ്രകടനം.

ഏതാണ്ട് മൂന്നു പതിറ്റാണ്ടായി കേരള മനസാക്ഷിയുടെ മുന്‍പില്‍ നീതി നിഷേധത്തിന്റെ ഇരയായി നിലകൊണ്ട സി.അഭയയെക്കുറിച്ച് കത്തോലിക്ക സഭയിലെ ഈ പുരോഹിതന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് വിശ്വാസികളും പൊതു സമൂഹവും കേട്ടത്. സിസ്റ്റര്‍ അഭയ നന്നേ ചെറുപ്പത്തിലെ വീട്ടില്‍ വെച്ച് സ്ഥിരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും, ഇതിനെ തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ ഭ്രാന്തിയായിയാണ് ജീവിച്ചതെന്നും പറയുന്ന നായ്ക്കം പറമ്പന്‍ സി.അഭയ മരണ ശേഷം ദുരാത്മാവായ് നടക്കുകയാണെന്നും ആരോപിക്കുന്നു. മരിച്ച ശേഷവും ഇഷ്ടമില്ലാത്തവരെ വേട്ടയാടാന്‍ ഒട്ടും മടിയില്ലാത്തവരാണ് പുരോഹിതരെന്നതിന്റെ തെളിവാണ് നായ്ക്കം പറമ്പന്റെ ഈ വെളിപാടെന്നാണ് വിശ്വാസി സമൂഹം പോലും പറയുന്നത്. കോഴിക്കോട് വന്ന നിപ്പയെ തുരത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാള്‍ മുന്‍പെത്തിയിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകരിലൊരാള്‍ കൂടിയാണ് നായ്ക്കം പറമ്പന്‍.

ഫാ. മാത്യുവിന്റെ പറഞ്ഞത് ഇങ്ങനെ: ”അടുത്ത ദിവസങ്ങളില്‍ ഒരു വാട്സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു. അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസിലായി. ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കി. അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തി.”

Next Story