‘കോണ്‍ഗ്രസിനോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല’; മാത്യു കുഴല്‍നാടന്റെ കുറ്റസമ്മതം
കോണ്‍ഗ്രസ് പാര്‍ട്ടിയോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന്. ഇത് തന്റെ കുറ്റസമ്മതം തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറുമെന്നും അതിലേക്ക് പാര്‍ട്ടിയെ തള്ളി വിടരുതെന്നും മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ഒരുപാട് സ്ഥാനമാനങ്ങള്‍ ഒരുപാട് പേര്‍ക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്. അതിന്റെ ഒരു വിലയാണ് ഇപ്പോള്‍ കൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്യു […]

കോണ്‍ഗ്രസ് പാര്‍ട്ടിയോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന്. ഇത് തന്റെ കുറ്റസമ്മതം തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം.
തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറുമെന്നും അതിലേക്ക് പാര്‍ട്ടിയെ തള്ളി വിടരുതെന്നും മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ഒരുപാട് സ്ഥാനമാനങ്ങള്‍ ഒരുപാട് പേര്‍ക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്. അതിന്റെ ഒരു വിലയാണ് ഇപ്പോള്‍ കൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ വാക്കുകള്‍: ”തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറും. അതിലേക്ക് നമ്മള് പാര്‍ട്ടിയെ തള്ളി വിടരുത്. കരുത്തരനായ നിരവധി യുവനേതാക്കള്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. ഈ സമയത്തും നമ്മള് മൗനം പാലിച്ചാല്‍, എല്ലാവരും സൗകര്യപ്രദമായി മിണ്ടാതിരുന്നാല്‍ ചരിത്രം നമുക്ക് മാപ്പ് നല്‍കില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് കോണ്‍ഗ്രസിനെ വീണ്ടെടുക്കണം. ഞാന്‍ നിങ്ങളോട് ഒരു കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എന്റെ പാര്‍ട്ടിയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല. ഞാനിത് ആത്മാര്‍ഥമായി ഏറ്റ് പറയുന്നു. ഒരുപാട് സ്ഥാനമാനങ്ങള്‍ ഒരുപാട് പേര്‍ക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്. അതിന്റെ ഒരു വിലയാണ് നമ്മള്‍ക്ക് ഇപ്പോള്‍ കൊടുക്കേണ്ടി വന്നത്.”
ഇതിനിടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ച് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി റംഷാദ് രംഗത്തെത്തി. വെന്റിലേറ്ററില്‍ കിടക്കുന്ന സംവിധാനത്തിന് ഓക്സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍ കിഴവന്മാരെന്നാണ് റംഷാദിന്റെ വിമര്‍ശനം. ഇവര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോയെന്നും റംഷാദ് ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നേതാക്കളെ തിരുത്താന്‍ തുടങ്ങുമെന്നും അപ്പോള്‍ നിങ്ങള്‍ക്ക് നാണംകെട്ടിറങ്ങേണ്ടി വരുമെന്നും റംഷാദ് പറഞ്ഞു.
റംഷാദ് പറഞ്ഞത്: ”വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍ കിഴവന്മാര്.ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോ? പാര്‍ട്ടിയുടെ ബാറ്റണ്‍ കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവര്‍ക്ക് നല്കി നിങ്ങള്‍ വിശ്രമിക്കുക, അതിനുള്ള വിധിയാണ് ാമ്യ 2 ന് വന്നത്. നിങ്ങളിനിയും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ തിരുത്തുവാന്‍ തുടങ്ങും, അപ്പോള്‍ നിങ്ങള്‍ നാണം കെട്ടിറങ്ങേണ്ടി വരും…”
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഇതിനിടെയാണ് എ ഗ്രൂപ്പ് നേതാക്കള്‍ ആര്യാടന് മുഹമ്മദിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നത്. ബെന്നി ബെഹ്നാന്, കെ ബാബു, എംഎം ഹസന്, ഉമ്മന്‍ചാണ്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മാത്രമാണെന്ന് യോഗം വിലയിരുത്തിയതായാണ് സൂചന. ഈ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടാണ് എ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.