Top

വാത്തി കമിങ്ങിന് പാകിസ്ഥാനിൽ നിന്നും അഭിനന്ദനം; ഏറ്റെടുത്ത് വിജയ് ആരാധകർ

. ഇപ്പോഴിതാ വാത്തി കമിങ്ങിനും സംഗീത സംവിധായകൻ അനിരുദ്ധിനും പാകിസ്ഥാനിൽ നിന്നും അഭിനന്ദനം.

24 Jun 2021 10:04 AM GMT
ഫിൽമി റിപ്പോർട്ടർ

വാത്തി കമിങ്ങിന് പാകിസ്ഥാനിൽ നിന്നും അഭിനന്ദനം; ഏറ്റെടുത്ത് വിജയ് ആരാധകർ
X

വിജയ് നായകനായ ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങ് എന്ന ഗാനം രാജ്യമാമെബാടും മികച്ച ഹിറ്റാണ്. യൂട്യൂബിൽ ഗാനം 200 മില്യണിൽ അധികം കാഴ്ചക്കാരെയും സ്വന്തംമാക്കി. ഇപ്പോഴിതാ വാത്തി കമിങ്ങിനും സംഗീത സംവിധായകൻ അനിരുദ്ധിനും പാകിസ്ഥാനിൽ നിന്നും അഭിനന്ദനം.

‘അനിരുദ്ധ് നിങ്ങള്‍ സൗത്ത് മ്യൂസിക്കിലെ മാന്ത്രികനാണ്. ഞാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണ്. സൗത്ത് ഭാഷകള്‍ മനസിലാക്കാന്‍ കഴിയുന്നില്ല, എന്നാൽ നിങ്ങളുടെ ഗാനം വാത്തി കമിംഗ് ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. സ്‌നേഹം, സമാധാനം നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’, എന്ന് പാകിസ്ഥാൻ സ്വദേശി ഡിജെ അദീല്‍ഖാൻ ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നിരവധി വിജയ് ആരാധകർ ട്വീറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.

ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയ്യുടെ നായിക.

Next Story