മാസ്റ്റർ സിനിമയ്ക്ക് റിക്കാർഡ് കളക്ഷൻ; ഒറ്റ ദിവസത്തിൽ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി

വിജയ് യുടെ മാസ്റ്റർ സിനിമയ്ക്ക് റെക്കാർഡ് കളക്ഷൻ. ഒറ്റ ദിവസംകൊണ്ട്‌ സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിൽ കളക്ഷൻ കൂടുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഓരോ തീയറ്ററിലും സിനിമ ഹൗസ് ഫുൾ ആണ്. നാളെയും സ്ഥിതി തുടരുമെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്.

അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഇതോടെ ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് മാസ്റ്ററിന് ലഭിക്കുന്നത്. രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ വിജയിയുടെ തന്നെ സിനിമകളായ ‘സർക്കാർ’, ‘ബീഗിൾ’ എന്നിവയും ഉൾപ്പെടുന്നു. രജനീകാന്തിന്റെ ‘2.0’, ‘കബാലി’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.

സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സിനിമ കൂടുതൽ കളക്ഷൻ നേടാനാനാണ് സാധ്യത. ചിലപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയാൽ അതിശയിക്കാനില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നടന്മാരായ വിജയ് വിജയ് സേതുപതി തുടങ്ങിയവരെ ക്‌ളാസ് ആയാണ് സിനിമയിൽ സംവിധായകൻ ലോകേഷ് കനകരാജ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആരാധകർ പറയുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ‘കബഡിയുടെ’ റീമിക്സ് പതിപ്പും വിജയ് ആരാധകർ ആർപ്പുവിളിയോടെയാണ് തീയറ്ററിൽ സ്വീകരിച്ചത്.

കേരളത്തിലെ തീയറ്ററുകളിൽ ആദ്യ ഷോ അവസാനിച്ചപ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. വൻ ആർപ്പുവിളികളോടെയാണ് ആരാധകർ തിയേറ്ററുകൾക്ക് വെളിയിൽ നിന്നും ഇറങ്ങിയത്. മാസ്റ്റർ ഒരു മാസ്സ് ആണെന്നാണ് കേരളത്തിലെ വിജയ് ആരാധകർ പറയുന്നത്.

Latest News