Top

മാർവലിന്റെ ആദ്യ ഏഷ്യൻ സൂപ്പർ ഹീറോ; ‘ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സ്’ ട്രെയ്‌ലർ

സിമു ലിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഷാങ് ചിയെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ മൂന്നിനാണ് റിലീസ് ചെയ്യുന്നത്.

19 April 2021 9:46 AM GMT
ഫിൽമി റിപ്പോർട്ടർ

മാർവലിന്റെ ആദ്യ ഏഷ്യൻ സൂപ്പർ ഹീറോ; ‘ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സ്’ ട്രെയ്‌ലർ
X

പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറുമായ മാർവൽ സിനിമാറ്റിക് യൂണിവേഴ്സ്. ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മാർവലിന്റെ ആദ്യ ഏഷ്യൻ സൂപ്പർഹീറോ എന്ന പ്രത്യേകതയോടെയാണ് മാർവൽ ഷാങ് ചിയെ അവതരിപ്പിക്കുന്നത്.

ഷാങ് ചിയുടെ ഭൂതകാലവും വർത്തമാന കാലവും ഇടചേർന്ന രീതിയിലാണ് ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യം ഉളള ചിത്രമായിരിക്കും ഷാങ് ചി എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.

സിമു ലിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഷാങ് ചിയെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ മൂന്നിനാണ് റിലീസ് ചെയ്യുന്നത്.

സ്കാര്‍ലറ്റ് ജോണ്‍സിനെ നായികയാക്കി ബ്ലാക് വിഡോ എന്ന ചിത്രമാണ് മാർവലിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. ക്യാപ്റ്റൻ അമേരിക്ക ദി സിവിൽ വാറിന് ശേഷം ബ്ലാക് വിഡോയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ചിത്രം ജൂലൈ ഒമ്പതിന് തിയേറ്ററുകളിൽ എത്തും.

ഡോക്ടര്‍ സ്ട്രേഞ്ച് ആന്‍റ് മള്‍ട്ടിവേര്‍സ് മാഡ്നസ് , തോര്‍ ലൗ ആന്‍റ് തണ്ടര്‍, വാട്ട് ഈഫ് എന്ന അനിമേഷന്‍ പരമ്പര, ഹാക്ക് ഐ തുടങ്ങിയവയും അണിയറയിൽ ഒരുങ്ങുകയാണ്.

Next Story

Popular Stories