Top

ആത്മരക്ഷയ്ക്ക് ആയോധനകല; വൈറലായി തമിഴ്‌നാട്ടിലെ നവവധു

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ ആത്മരക്ഷയുടെ പ്രാധാന്യം പങ്കുവെയ്ക്കാന്‍ തെരഞ്ഞെടുത്ത രീതിയിലൂടെ ശ്രദ്ധേയയാവുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു നവവധു. തൂത്തുക്കുടി സ്വദേശിനിയായ നിഷ എന്ന 22 കാരി തന്റെ വിവാഹ ദിനത്തില്‍ അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പരമ്പരാകത ആയോധന കലയുടെ വീഡിയോ ഇന്ന് വൈറലാണ്. ഇക്കഴിഞ്ഞ ജൂണ്‍ 28 തിങ്കളാഴ്ച രാവിലെയായിരുന്നു നിഷയുടെ വിവാഹം. വിവാഹ ചടങ്ങുകള്‍ അവസാനിച്ചതിന് പിന്നാലെ ചുരികയും മറ്റ് ആയുധങ്ങളുമായെത്തിയ നിഷ അതിഥികളെ ആദ്യം അമ്പരിപ്പിച്ചു. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം സാരി ഒതുക്കിയ നവവധു 3,000 […]

2 July 2021 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആത്മരക്ഷയ്ക്ക് ആയോധനകല; വൈറലായി തമിഴ്‌നാട്ടിലെ നവവധു
X

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ ആത്മരക്ഷയുടെ പ്രാധാന്യം പങ്കുവെയ്ക്കാന്‍ തെരഞ്ഞെടുത്ത രീതിയിലൂടെ ശ്രദ്ധേയയാവുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു നവവധു. തൂത്തുക്കുടി സ്വദേശിനിയായ നിഷ എന്ന 22 കാരി തന്റെ വിവാഹ ദിനത്തില്‍ അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പരമ്പരാകത ആയോധന കലയുടെ വീഡിയോ ഇന്ന് വൈറലാണ്.

ഇക്കഴിഞ്ഞ ജൂണ്‍ 28 തിങ്കളാഴ്ച രാവിലെയായിരുന്നു നിഷയുടെ വിവാഹം. വിവാഹ ചടങ്ങുകള്‍ അവസാനിച്ചതിന് പിന്നാലെ ചുരികയും മറ്റ് ആയുധങ്ങളുമായെത്തിയ നിഷ അതിഥികളെ ആദ്യം അമ്പരിപ്പിച്ചു. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം സാരി ഒതുക്കിയ നവവധു 3,000 വര്‍ഷം പഴക്കമുള്ള സിലംബം ആടിയപ്പോള്‍ അതിഥികള്‍ കാഴ്ചക്കാരായി.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ തിരുക്കോളൂര്‍ ഗ്രാമത്തിലെ വിവാഹ ഹാളിന് മുന്നിലെ റോഡിലായിരുന്നു നിഷയുടെ പ്രകടനം. ‘സുരുള്‍ വാള്‍ വീശ്’, ‘റെട്ടയ് കമ്പു’, ‘അടിമുറയ്’ എന്നിങ്ങനെ ചുരികയും നീളന്‍ കമ്പുകളുമായി മെയ് വഴക്കത്തോടെ നിഷ പ്രകടനങ്ങള്‍ നടത്തി. അതിഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ നിഷയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ വീഡിയോ പങ്കുവെച്ചു.

‘ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതാണ് നിഷയുടെ പ്രകടനം’- വീഡിയോ പങ്കിട്ട സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ കുറിച്ചു. ഭര്‍ത്താവ് ജാഗ്രത പാലിക്കുക എന്നടക്കമുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് പ്രതികരണമായി എത്തുന്നുണ്ട്.

തന്റെ ഭര്‍ത്താവും ബന്ധുവുമായ 29 കാരനായ രാജ്കുമാര്‍ മോസസില്‍ നിന്നാണ് ആയോധനകല പരിശീലനം നേടിയതെന്ന് നിഷ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആയോധനകലകള്‍ പഠിക്കുന്ന നിഷ കൂടുതല്‍ ആളുകള്‍ ഈ കല പഠിക്കണമെന്നും ആഗ്രഹിക്കുന്നു. എല്ലാത്തിലുമുപരി ‘ആത്മരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ ബോധവാന്മാരാക്കുന്നതിനായാണ് വിവാഹ വേഷത്തില്‍ തന്നെ ഗ്രാമീണരുടെ മുമ്പില്‍ താന്‍ ആയോധനകലകള്‍ അവതരിപ്പിച്ചതെന്നും’ – നിഷ കൂട്ടിച്ചേര്‍ത്തു.

Also Read: ജവാന് തിരിച്ചടി; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തി

Next Story