Top

ക്രൊയേഷ്യയുടെ ലോകകപ്പ് താരം ഐ.എസ്.എല്ലിലേക്ക്; വമ്പന്‍ സൈനിങ്ങിന് വീണ്ടും മോഹന്‍ ബഗാന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍ സൈനിങ്ങുകളുമായി അദ്ഭുതം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കൊല്‍ക്കത്തന്‍ ക്ലബായ എ.ടി.കെ. മോഹന്‍ബഗാന്‍. ഈ യൂറോ കപ്പില്‍ ഫിന്‍ലന്‍ഡ് ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ജോണി കൗകോയെ ടീമില്‍ എത്തിച്ചതിനു പിന്നാലെ കഴിഞ്ഞ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയുടെ അന്നത്തെ സൂപ്പര്‍ താരത്തെയും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അവര്‍. 2018 റഷ്യ ലോകകപ്പില്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിനൊപ്പം ക്രൊയേഷ്യന്‍ മുന്നേറ്റത്തിന് നിര്‍ണായക പങ്കുനല്‍കിയ മരിയോ മാന്‍ഡ്‌സുകിച്ചിനെയാണ് ബഗാന്‍ ഉന്നമിടുന്നത്. കരാര്‍ സംബന്ധിച്ച് താരത്തിന്റെ ഏജന്റുമായി ബഗാന്‍ […]

2 July 2021 1:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രൊയേഷ്യയുടെ ലോകകപ്പ് താരം ഐ.എസ്.എല്ലിലേക്ക്; വമ്പന്‍ സൈനിങ്ങിന് വീണ്ടും മോഹന്‍ ബഗാന്‍
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍ സൈനിങ്ങുകളുമായി അദ്ഭുതം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കൊല്‍ക്കത്തന്‍ ക്ലബായ എ.ടി.കെ. മോഹന്‍ബഗാന്‍. ഈ യൂറോ കപ്പില്‍ ഫിന്‍ലന്‍ഡ് ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ജോണി കൗകോയെ ടീമില്‍ എത്തിച്ചതിനു പിന്നാലെ കഴിഞ്ഞ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയുടെ അന്നത്തെ സൂപ്പര്‍ താരത്തെയും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അവര്‍.

2018 റഷ്യ ലോകകപ്പില്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിനൊപ്പം ക്രൊയേഷ്യന്‍ മുന്നേറ്റത്തിന് നിര്‍ണായക പങ്കുനല്‍കിയ മരിയോ മാന്‍ഡ്‌സുകിച്ചിനെയാണ് ബഗാന്‍ ഉന്നമിടുന്നത്. കരാര്‍ സംബന്ധിച്ച് താരത്തിന്റെ ഏജന്റുമായി ബഗാന്‍ അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിലവില്‍ എ.സി. മിലാന്‍ താരമായ മാന്‍ഡ്‌സുകിച്ചിന്റെ ഇറ്റാലിയന്‍ ക്ലബുമായുള്ള കരാര്‍ ഏറെക്കുറേ അവസാനിച്ചുകഴിഞ്ഞു. 35-കാരനായ താരത്തിന് കരാര്‍ പുതുക്കി നല്‍കാന്‍ ഗമിലാന്‍ ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു മുതലെടുക്കാനാണ് ബഗാന്റെ ശ്രമം.

അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നീ ടീമുകള്‍ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മാന്‍ഡ്‌സുകിച്ച്. 2012 മുതല്‍ 14 വരെ ബയേണിലായിരുന്നു മാന്‍ഡ്‌സുകിച്ചിന്റെ മിന്നും പ്രകടനം. 54 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് താരം നേടിയത്. പിന്നീട് അത്‌ലറ്റിക്കോയിലേക്കുഗ അവിടെ നിന്ന് യുവന്റസിലേക്കും കൂടുമാറിയിരുന്നു. യുവന്റസിനൊപ്പം 2015 മുതല്‍ നാലു സീസണ്‍ കളിച്ച താരം 118 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രൊയേഷ്യന്‍ ദേശീയ ടീമിനായും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. 89 തവണ ക്രൊയേഷ്യയ്ക്കായി ബൂട്ടുകെട്ടിയ താരം 33 തവണ വല കുലുക്കി. ഇക്കഴിഞ്ഞ ലോകകപ്പില്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ക്രൊയേഷയ്യയുടെ വിജയഗോള്‍ നേടിയതും മാന്‍ഡ്‌സുകിച്ചായിരുന്നു.

Next Story

Popular Stories