Top

ഒരു നൂറ്റാണ്ടിനു ശേഷം റയലിന് ആദ്യമായി വിദേശ നായകന്‍; റാമോസിന്റെ ആം ബാന്‍ഡ് ഇനി മാഴ്‌സലോ അണിയും

പതിനാറു വര്‍ഷം നീണ്ട സെര്‍ജിയോ റാമോസിന്റെ റയല്‍ മാഡ്രിഡ് കരിയര്‍ അവസാനിച്ചതോടെ വരുന്ന സീസണില്‍ ആരാകും ടീമിനെ നയിക്കുക എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ആ ചോദ്യത്തിന് ബ്രസീലില്‍ നിന്ന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ലോസ് ബ്ലാങ്കോസ്. ബ്രസീല്‍ പ്രതിരോധ താരം മാഴ്‌സലോയെയാണ് റയല്‍ പുതിയ നായകനായി തെരഞ്ഞെടുത്തത്. ക്ലബിന്റെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷമാണ് സ്‌പെയിനിനു പുറത്തുനിന്നൊരാള്‍ നായകന്റെ ആം ബാന്‍ഡ് അണിയുന്നത്. 1904-ല്‍ ഗ്വാട്ടിമാല താരം ഫെഡറിക്കോ റവ്യൂള്‍ട്ടോയാണ് ഇതിനു മുമ്പ് ആം ബാന്‍ഡ് അണിഞ്ഞ വിദേശ […]

17 Jun 2021 3:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു നൂറ്റാണ്ടിനു ശേഷം റയലിന് ആദ്യമായി വിദേശ നായകന്‍; റാമോസിന്റെ ആം ബാന്‍ഡ് ഇനി മാഴ്‌സലോ അണിയും
X

പതിനാറു വര്‍ഷം നീണ്ട സെര്‍ജിയോ റാമോസിന്റെ റയല്‍ മാഡ്രിഡ് കരിയര്‍ അവസാനിച്ചതോടെ വരുന്ന സീസണില്‍ ആരാകും ടീമിനെ നയിക്കുക എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ആ ചോദ്യത്തിന് ബ്രസീലില്‍ നിന്ന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ലോസ് ബ്ലാങ്കോസ്.

ബ്രസീല്‍ പ്രതിരോധ താരം മാഴ്‌സലോയെയാണ് റയല്‍ പുതിയ നായകനായി തെരഞ്ഞെടുത്തത്. ക്ലബിന്റെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷമാണ് സ്‌പെയിനിനു പുറത്തുനിന്നൊരാള്‍ നായകന്റെ ആം ബാന്‍ഡ് അണിയുന്നത്.

1904-ല്‍ ഗ്വാട്ടിമാല താരം ഫെഡറിക്കോ റവ്യൂള്‍ട്ടോയാണ് ഇതിനു മുമ്പ് ആം ബാന്‍ഡ് അണിഞ്ഞ വിദേശ താരം. പിന്നീട് കഴിഞ്ഞ 117 വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴും സ്പാനിഷ് താരങ്ങള്‍ തന്നെയാണ് ടീമിനെ നയിച്ചുവന്നത്.

14 വര്‍ഷമായി റയലിന്റെ താരമാണ് മാഴ്‌സലോ. 2007-ല്‍ ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനന്‍സില്‍ നിന്നാണ് താരം റയലില്‍ എത്തിയത്. ഇതുവരെ ക്ലബിനായി 374 മത്സരങ്ങളില്‍ കളിച്ച ബ്രസീലിയന്‍ താരം 26 ഗോളുകളും നേടിയിട്ടുണ്ട്. ബ്രസീല്‍ ദേശീയ ടീമിനായി 58 തവണ ബൂട്ടണിഞ്ഞ മാഴ്‌സലോ ആറു തവണ വലകുലുക്കി.

Next Story

Popular Stories