കല്യാണിയുടെ ജന്മദിനത്തില്‍ മരയ്ക്കാറിലെ പ്രണയ ഗാനത്തിന്റെ ടീസറുമെത്തി; ‘കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം’

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പ്രണയഗാനത്തിന്റെ ടീസര്‍ പുറത്ത്. കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും അഭിനയിച്ച പ്രണയഗാനത്തിന്റെ ടീസര്‍ കല്യാണി പ്രിയദര്‍ശന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തെത്തിയതെന്നതാണ് ഏറെ ശ്രദ്ധേയം. കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനത്തിന്റെ ടീസര്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സൂപ്പര്‍ ഹിറ്റായി. മലയാളത്തില്‍ വിനീത് ശ്രീനിവാസനും മറ്റുഭാഷകളില്‍ കാര്‍ത്തിക്കും ഒപ്പം ശ്വേത മോഹനും സിയ ഉള്‍ ഹക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുറച്ച് ദിവസം മുന്‍പ് മരയ്ക്കാറിലെ കുഞ്ഞ് കുഞ്ഞാലി എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു.ഗാനം മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോയില്‍ കുഞ്ഞാലിയുടെ ചെറുപ്പം കാലത്തെ സീനുകളുടെ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. പ്രണവ് മോഹന്‍ ലാലാണ് കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പം ചിത്രത്തില്‍ ചെയ്യുന്നത്.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Covid 19 updates

Latest News