Top

മറഡോണയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല; കുടുംബ ഡോക്ടറെയും മറ്റ് ആറുപേരെയും വീണ്ടും ചോദ്യം ചെയ്യും

അര്‍ജന്റീന ഫുട്്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. സംഭവത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം മറഡോണയുടെ കുടുംബ ഡോക്ടറെയും ആറു പരിചാരകരെയും ചോദ്യം ചെയ്യും. മറഡോണയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് അര്‍ജന്റീ പ്രോസിക്യൂട്ടറാണ് അന്വേഷണം നടത്തുന്നത്. നേരത്തെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കുടുംബ ഡോക്ടര്‍ക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മറഡോണയുടെ അവസാന സമയത്ത് വേണ്ടത്ര മെഡിക്കല്‍ പരിചരണം നല്‍കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നും അവശ്യചികിത്സ അടിയന്തരമായി നല്‍കാന്‍ […]

13 Jun 2021 11:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറഡോണയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല; കുടുംബ ഡോക്ടറെയും മറ്റ് ആറുപേരെയും വീണ്ടും ചോദ്യം ചെയ്യും
X

അര്‍ജന്റീന ഫുട്്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. സംഭവത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം മറഡോണയുടെ കുടുംബ ഡോക്ടറെയും ആറു പരിചാരകരെയും ചോദ്യം ചെയ്യും.

മറഡോണയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് അര്‍ജന്റീ പ്രോസിക്യൂട്ടറാണ് അന്വേഷണം നടത്തുന്നത്. നേരത്തെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കുടുംബ ഡോക്ടര്‍ക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മറഡോണയുടെ അവസാന സമയത്ത് വേണ്ടത്ര മെഡിക്കല്‍ പരിചരണം നല്‍കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നും അവശ്യചികിത്സ അടിയന്തരമായി നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമെന്നും മരിക്കുന്നതിന് മുമ്പ് ആറു മണിക്കൂറോളം അതിതീവ്ര വേദന അനുഭവിച്ച് വേണ്ടത്ര ചികിത്സ ലഭിക്കാതെ അദ്ദേഹം കിടന്നുവെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് ഡോക്ടറെയും പരിചാരകരെയും ചോദ്യം ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ തീരുമാനിച്ചത്. ചികിത്സ ലഭ്യമാകാതിരിക്കാന്‍ ബാഹ്യ ഇടപെടലുകള്‍ നടന്നോ എന്നാണ് അന്വേഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫുട്‌ബോള്‍ ഇതിഹാസം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 60-കാരനായ മറഡോണ തലച്ചോറില്‍ രക്തംകട്ടപിടിച്ചതിനേത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തെ പരിചരിക്കാന്‍ വലിയൊരു മെഡിക്കല്‍ സംഘം ഉണ്ടായിരുന്നിട്ടു പോലും ഹൃദയാഘാതം സംഭവിച്ചപ്പോള്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പോയതിലാണ് ദുരൂഹത.

Next Story

Popular Stories