‘അയാളും ഒരു നടനാണ്, അതിനുപരി ഒരു മനുഷ്യനും’; ട്രോള് ആക്രമണത്തിൽ കൈലാഷിന് പിന്തുണയുമായി സിനിമാലോകം

കൈലാഷിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്നു വരുന്ന ആക്രമണത്തിൽ സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് നടന് പിന്തുണയുമായി എത്തിയിരിക്കുന്നത്. സംവിധയകാൻ അരുൺ ഗോപി, നടൻ അപ്പാനി ശരത്ത് തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കൈലാഷിന് നേരിടുന്ന ആകർമ്മാണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

അയാളും ഒരു നടനാണ്, അതിനുപരി ഒരു മനുഷ്യനും. മരക്കുപിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല

അപ്പാനി ശരത്ത്

‘പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെക്കുന്നു. പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും അടച്ചിട്ട മുറിയിലുരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും. അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും. മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം. അപേക്ഷയാണ്’, അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. കൈലാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു റിലീസ് ചെയ്തത്. ഇതോടെയായിരുന്നു അദ്ദേഹത്തിന് നേരെ ട്രോള് രൂപേണയുള്ള ആക്രമണം തുടങ്ങിയത്. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ രംഗത്തെത്തിയിരുന്നു.

‘മിഷൻ സി എന്ന സിനിമയുടെ കമ്മെന്റുകളിൽ കുറച്ചു പേരെങ്കിലും വളരെ മോശമായാണ് കമെന്റുകൾ ഇട്ടിരിക്കുന്നത്. കൈലാഷ് എന്ന നടനെ അദ്ദേഹത്തിന്റെ തുടക്കക്കാലം മുതൽ എനിക്കറിയാം.. ഇത്രേയതികം കളിയാക്കലുകൾ അനുഭവിച്ച ഒരു നടൻ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.. പക്ഷെ അയാൾ ചെയ്യുന്ന നല്ല ചിത്രങ്ങൾ നമ്മൾ അംഗീകരിക്കണം. ഇന്നും ഒരുപാട് ചിത്രങ്ങളുടെ ഭാഗമാണ് കൈലാഷ്. സിനിമാക്കകത്തു ഏതൊരാവശ്യം പറഞ്ഞാലും സാമ്പത്തിക ലാഭം പോലും നോക്കാതെ ഏ തൊരു പുതിയ സംവിധായകനും നേരിട്ട് സമീപിക്കാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് കൈലാഷ്. ദയവു ചെയ്ത് ഒരു സംരഭം, അത് കണ്ടിട്ടെങ്കിലും അഭിപ്രായം പറയാൻ ശ്രെമിക്കുക’, വിനോദ് ഗുരുവായൂർ പറഞ്ഞു.

ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ നേരത്തെ അണിയറപ്രവത്തകർ പുറത്തുവിട്ടിരുന്നു. നടൻ കൈലാഷ് റോപ്പിന്റെ സഹായത്തോടെ ബസ്സിന്റെ ചില്ല് തകർക്കുന്നതും റോപ്പിൽ തൂങ്ങിയുള്ള സംഘട്ടന രംഗങ്ങളും അണിയറപ്രവർത്തകർ ബസ്സിന് മുകളിൽ നിന്നും കാറിനുള്ളിലിരുന്നും രംഗങ്ങൾ ചിത്രീകരിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയിലുള്ളത്. ചിത്രത്തിൽ ഒരു കമാൻഡോ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കൈലാഷ് അഭിനയിക്കുന്നത്.

‘സകലകലാശാലയ്ക്ക് ശേഷം’ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’യുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഇടുക്കിയിലായിരുന്നു ‘മിഷന്‍ സി’യുടെ ചിത്രീകരണം നടന്നത്. അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക മീനാക്ഷി ദിനേശാണ്. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

Covid 19 updates

Latest News