മന്‍സൂര്‍ കൊലപാതകം; ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിലെ മുഖ്യപ്രതിയായ സുഹൈല്‍ തലശേരി കോടതിയില്‍ കീഴടങ്ങി. ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് പെരിങ്ങളം ഡിവൈഎഫ്‌ഐ മേഖല ട്രഷററായ സുഹൈല്‍ കോടതിയില്‍ കീഴടങ്ങിയത്.

‘മന്‍സൂറിന്റെ അടുത്ത സുഹൃത്താണ് താന്‍. അവനെ കൊല്ലാന്‍ സാധിക്കില്ല. കൊലപാതകത്തില്‍ പങ്കില്ല, കള്ളക്കേസില്‍ കുടുക്കി’ എന്നായിരുന്നു സുഹൈലിന്റെ ഫേസ്ബുക്കിലെ പ്രതികരണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്ക് കത്തും സുഹൈല്‍ അയച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് വികാരപ്രകടനം മാത്രമായിരുന്നെന്നും സുഹൈല്‍ പറഞ്ഞു. പ്രദേശത്തെ മുസ്ലീം ലീഗുകാര്‍ മറക്കാത്ത തിരിച്ചടി ഇന്ന് കിട്ടുമെന്നായിരുന്നു സ്റ്റാറ്റസ്. അന്ന് വൈകിട്ടാണ് മന്‍സൂര്‍ കൊലപ്പെട്ടത്.

സുഹൈലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് മുന്‍സൂറിന്റെ കുടുംബത്തിന്റെ പരാതി. സംഭവം ശേഷം ഒളിവിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടു പേരാണ് ഇതുവരെ പിടിയിലായത്.

Covid 19 updates

Latest News