Top

മഞ്ജു വാര്യർ ബോളിവുഡിലേക്ക്; അമേരിക്കൻ പണ്ഡിറ്റിൽ മാധവനൊപ്പം

മാധവനൊപ്പം ‘അമേരിക്കൻ പണ്ഡിറ്റ്’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ബോളിവുഡിൽ തുടക്കം കുറിക്കുന്നത്.

10 March 2021 5:15 AM GMT
ഫിൽമി റിപ്പോർട്ടർ

മഞ്ജു വാര്യർ ബോളിവുഡിലേക്ക്; അമേരിക്കൻ പണ്ഡിറ്റിൽ മാധവനൊപ്പം
X

മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മാധവനൊപ്പം ‘അമേരിക്കൻ പണ്ഡിറ്റ്’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ട്വിറ്ററിലൂടെ‌ പങ്കുവെച്ചത്.

മാധവനൊപ്പം ബോളിവുഡിൽ തുടക്കം കുറിക്കുന്ന മഞ്ജു വാര്യർക്ക് എല്ലാവിധ ആശംസകളും.

ശ്രീധർ പിള്ള

നവാഗതനായ കൽപേഷ് ആണ് സംവിധാനം. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് മഞ്ജു അറിയിച്ചിരുന്നു.

അതേസമയം മഞ്ജു വാര്യർ നായികയായി എത്തുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

നിലവില്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. മഞ്ജുവും ജയസൂര്യയും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.

Next Story

Popular Stories