Top

‘എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ജനതയെ ഒറ്റുകൊടുക്കില്ല’ ബിജെപിയെ കടന്നാക്രമിച്ച് മണിക്കുട്ടന്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് മണിക്കുട്ടന്‍. അംബേദ്കര്‍ സൂക്തം പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്റെ മറുപടി.‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്കര്‍ സൂക്തമാണ് മണിക്കുട്ടന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബിജെപി അദ്ദേഹത്തെ മാനന്തവാടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചിരുന്നു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. ജോലിയും കുടുംബവുമായി […]

15 March 2021 3:52 AM GMT

‘എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ജനതയെ ഒറ്റുകൊടുക്കില്ല’ ബിജെപിയെ കടന്നാക്രമിച്ച് മണിക്കുട്ടന്‍
X

എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് മണിക്കുട്ടന്‍. അംബേദ്കര്‍ സൂക്തം പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്റെ മറുപടി.
‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്കര്‍ സൂക്തമാണ് മണിക്കുട്ടന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബിജെപി അദ്ദേഹത്തെ മാനന്തവാടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചിരുന്നു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

May be an image of 2 people and text that says 'Manikuttan Paniyan updated his cover photo. 23m ഈ കാണുന്ന വിളക്കു കാലിൽ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെൻ്റെ ജനതയെ ഒറ്റുകൊടുക്കില്ല ഡോ.അംബേദ്‌കർ'

സി മണികണ്ഠന്‍ പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ ഒരു ബിജെപി അനുഭാവിയല്ല. ടി വിയിലൂടെ ആദ്യം പേര് കണ്ടപ്പോള്‍ മാറ്റെരാങ്കിലുമാണെന്നാണ് കരുതിയത്. എനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല, കക്ഷി രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാനും താല്‍പര്യമില്ല. വയനാട് ജില്ലയിലെ കൂടുതല്‍ ജനസഖ്യയുള്ള ആദിവാസി പണിയ വിഭാഗത്തിലെ എന്റെ പേര് പരിഗണിച്ചതില്‍ ഒരു വയനാടുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കാവുന്ന കാര്യമാണ്. എന്റെ ജോലിയുമായി മുന്നോട്ടുപോകാനാണ് താല്‍പര്യം. അതുകൊണ്ട് തന്നെ ബിജെപി നല്‍കിയ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ സ്നേഹത്തോടെ തിരസ്‌കരിക്കുകയാണ്.” തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക അനുസരിച്ചുകൊണ്ടുള്ള ഒരു ജോലിയും ജീവിതവും മാത്രമാണ് ആഗ്രഹിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു.

നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്‍.

Next Story