Top

‘ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട അംഗീകാരം’; കോബ്ര സെറ്റില്‍ നിന്നും മണികണ്ഠന്‍ ആചാരി

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു എന്ന് നടന്‍ മണികണ്ഠന്‍ ആചാരി. വിക്രം നായകനാവുന്ന കോബ്രയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മണികണ്ഠന്‍ തന്റെ ഫേസ്ബുക്കിലാണ് ഇര്‍ഫാനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘വിക്രം സാര്‍ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇര്‍ഫാന്‍ പത്താന്‍ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതും അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പ്രശംസയും വിലപ്പെട്ട അംഗീകാരമായി കരുതുന്നു’. മണികണ്ഠന്‍ ആചാരി വിക്രം സാർ നായകനാവുന്ന കോബ്ര […]

5 Feb 2021 9:33 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട അംഗീകാരം’; കോബ്ര സെറ്റില്‍ നിന്നും മണികണ്ഠന്‍ ആചാരി
X

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു എന്ന് നടന്‍ മണികണ്ഠന്‍ ആചാരി. വിക്രം നായകനാവുന്ന കോബ്രയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മണികണ്ഠന്‍ തന്റെ ഫേസ്ബുക്കിലാണ് ഇര്‍ഫാനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

‘വിക്രം സാര്‍ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇര്‍ഫാന്‍ പത്താന്‍ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതും അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പ്രശംസയും വിലപ്പെട്ട അംഗീകാരമായി കരുതുന്നു’.

മണികണ്ഠന്‍ ആചാരി

വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു , …….

Posted by Manikanda Rajan on Friday, 5 February 2021

കോബ്രയില്‍ വില്ലന്‍ വേഷത്തിലാണ് ഇര്‍ഫാന്‍ പത്താന്‍ എത്തുന്നത്. മലയാളത്തില്‍ നിന്നും റോഷന്‍ മാത്യുവും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയില്‍ വ്യത്യസ്തയുള്ള ഏഴു ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്.ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ ചിത്രമാണ് കോബ്ര. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപ്പഗാണ്ട എന്ന കാപെയിനെ കുറിച്ചുള്ള തന്റെ നിലപാട് കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച റിഹാനയെ ചോദ്യം ചെയ്ത സച്ചിനെ വിമര്‍ശിച്ചാണ് ഇര്‍ഫാന്‍ രംഗത്തെത്തിയത്.

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുകാരനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നുവെന്ന് പത്താന്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തില്‍ ‘വിദേശികളുടെ കൈകടത്തല്‍’ ആവശ്യമില്ലെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന് പരോക്ഷ മറുപടിയാണ് പത്താന്റെ ട്വീറ്റെന്ന് ചിലര്‍ കമന്റുകള്‍ പറയുന്നു.

‘അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുകാരനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നു. വെറുതെ പറഞ്ഞുവെന്നേയുള്ളു.’

ഇര്‍ഫാന്‍ പത്താന്‍

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

Next Story