Top

‘ട്രിപ്പിൾസ് കാണണം, അഭിപ്രായം അറിയിക്കണം’; തമിഴ് സീരീസുമായി കമ്മട്ടിപ്പാടത്തിന്റെ ബാലൻ ചേട്ടൻ

തമിഴിൽ മണികണ്ഠൻ ആചാരി അഭിനയിക്കുന്നത് ആദ്യമായല്ല. രജനികാന്ത് നായകനായി എത്തിയ കാർത്തിക്ക് സുബ്ബരാജ് ചിത്രം പേട്ടയിലും താരം മികച്ച ഒരു വേഷം ചെയ്തിരുന്നു.

12 Dec 2020 7:16 AM GMT
ഫിൽമി റിപ്പോർട്ടർ

‘ട്രിപ്പിൾസ് കാണണം, അഭിപ്രായം അറിയിക്കണം’; തമിഴ് സീരീസുമായി കമ്മട്ടിപ്പാടത്തിന്റെ ബാലൻ ചേട്ടൻ
X

കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടൻ മണികണ്ഠൻ ആചാരി അഭിനയിക്കുന്ന തമിഴ് വെബ് സീരീസ് ഹോറസ്റ്ററിലൂടെ റിലീസ് ചെയ്തു . ‘ട്രിപ്പിൾസ്’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ റിലീസ് വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. വെബ് സീരീസ് കാണണമെന്നും അഭിപ്രായം അറിയിക്കണം എന്നും താരം പറയുന്നു.

ഞാൻ അഭിനയിച്ച പുതിയ വെബ് സീരിസാണ് ട്രിപിൾസ്. എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കണം. ഹോട്ട് സ്റ്റാറിൽ ചിത്രം റിലീസായിട്ടുണ്ട്. കണ്ട് നിങ്ങളുടെ അഭിപ്രായം അറിയിക്കണം

മണികണ്ഠൻ ആചാരി

സ്റ്റോൺബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തിക് സുബ്ബുരജ് ആണ് സീരീസ് നിർമിക്കുന്നത്. ചാരുകേശ് ട്രിപ്പിൾസ് സംവിധാനം ചെയ്യുന്നത്. ജയ്, സമ്പത്ത്, വിവേക് ​​പ്രസന്ന, രാജ്കുമാർ, വാണി ഭോജൻ, മാധുരി തുടങ്ങിയവർ സീരിസിൽ അഭിനയിക്കുന്നു. 2020 ഡിസംബർ 11 ന് ഹോറസ്റ്ററിലൂടെയാണ് ട്രിപ്പിൾസ് റിലീസ് ചെയ്തത്.

മണികണ്ഠൻ ആചാരി തമിഴിൽ അഭിനയിക്കുന്നത് ഇത് ആദ്യമായല്ല. രജനികാന്ത് നായകനായി എത്തിയ കാർത്തിക്ക് സുബ്ബരാജ് ചിത്രം പേട്ടയിലും താരം മികച്ച ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മണികണ്ഠൻ ആചാരിക്ക് പല കോണിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

കാർത്തിക് സുബ്ബുരജ് സർ നിർമിച്ച് stonebenchfilm ന്റെ ബാനറിൽ @charukesh സർ സംവിധാനം ചെയ്ത പുതിയ വെബ് സീരീസാണ് “Triples”…

Posted by Manikanda Rajan on Saturday, 12 December 2020

സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന റിപ്പർ എന്ന ചിത്രമാണ് മണികണ്ഠൻ ആചാരി അഭിനയിക്കാനിരിക്കുന്ന ചിത്രം. രാജീവ് രവി ചിത്രം തുറമുഖവും സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണിയും ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങൾ.

Next Story