Top

‘എന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു, കഴിഞ്ഞ തവണയും പരാജയപ്പെട്ടു, പക്ഷേ, ഇടതുപക്ഷത്തിന്റെ വിജയത്തില്‍ അഭിമാനം’; മണികണ്ഠന്‍ ആചാരി

പിണറായി വിജയൻ സർക്കാരിന്റെ ഭരണമികവിനു ലഭിച്ച അംഗീകാരം ആണ് ഈ വിജയമെന്നും പിണറായി വിജയൻ സർക്കാറിന് ഭരണത്തുടർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മണികണ്ഠനെ പറഞ്ഞു.

16 Dec 2020 4:54 AM GMT
വി.എസ് ഹൈദരലി

‘എന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു, കഴിഞ്ഞ തവണയും പരാജയപ്പെട്ടു, പക്ഷേ, ഇടതുപക്ഷത്തിന്റെ വിജയത്തില്‍ അഭിമാനം’; മണികണ്ഠന്‍ ആചാരി
X

കഴിഞ്ഞ നാല് വർഷത്തെ ഇടതുപക്ഷത്തിന്റെ ഭരണ നേട്ടങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിന് കാരണമെന്ന് നടന്‍ മണികണ്ഠൻ ആചാരി. ഇടതുപക്ഷത്തിന്റെ വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു.

‘ഞാന്‍ വോട്ട് ചെയ്ത സ്ഥാനാർഥി പരാജയപെട്ടു. കഴിഞ്ഞ തവണയും സ്ഥാനാർഥിക്കു പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബിജെപി ആണ് അവിടെ വിജയം കൈവരിച്ചത്. അതിനു കാരണം ചില പ്രാദേശിക നേതാക്കളുടെ പോരായ്മകളാണ്’, മണികണ്ഠൻ ആചാരി പറഞ്ഞു.

സ്വപ്ന സുരേഷിന്റെ ഉൾപ്പടെയുള്ള കേസുകൾ ജനങ്ങൾ നോക്കുന്നില്ല. ജനങ്ങൾ നോക്കുന്നത് മൊത്തം ഭരണമികവാണ്.പി കുഞ്ഞാലികുട്ടിക്കെതിരെ വൻ വിവാദം ഉണ്ടായപ്പോഴും അദ്ദേഹം ജയിച്ചിരുന്നു. ഞാനുൾപ്പെടെയുള്ള ആളുകൾ തെരുവുനാടകം പോലും കളിച്ചിരുന്നു. എന്നിട്ടും വൻഭൂരിപക്ഷത്തിൽ ജയിച്ചു. സർക്കാരുകളുടെ നേട്ടങ്ങൾ കണക്കിലെടുത്താണ് ജനങ്ങൾ എപ്പോഴും വോട്ട് ചെയ്യുന്നത്

മണികണ്ഠൻ ആചാരി

ഭരണത്തിലുള്ള പ്രസ്ഥാനനത്തിന്റെ നേതാക്കൾക്ക് കൂടുതൽ നേട്ടം കൊണ്ടുവരാനാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നത് കൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഭരിക്കുന്ന പ്രസ്ഥാനങ്ങൾ ജയിക്കുന്നത്. പിണറായി വിജയൻ സർക്കാരിന്റെ ഭരണമികവിനു ലഭിച്ച അംഗീകാരം ആണ് ഈ വിജയമെന്നും പിണറായി വിജയൻ സർക്കാറിന് ഭരണത്തുടർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.

Next Story