കോണ്‍ഗ്രസില്‍ ചേരില്ല, പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാണി സി കാപ്പന്; ‘മുല്ലപ്പള്ളിയുടേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം’
കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ചുപോകാനാണ് തന്റെ തീരുമാനമെന്ന് മാണി സി കാപ്പന്. കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം അഭിപ്രായമാണെന്നും കാപ്പന് പറഞ്ഞു. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന് പറഞ്ഞു. ഇടതുമുന്നണി വിട്ട കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിലും മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞിരുന്നു. […]

കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ചുപോകാനാണ് തന്റെ തീരുമാനമെന്ന് മാണി സി കാപ്പന്. കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം അഭിപ്രായമാണെന്നും കാപ്പന് പറഞ്ഞു. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന് പറഞ്ഞു.
ഇടതുമുന്നണി വിട്ട കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിലും മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പന് തന്റെ നിലപാട് വ്യക്തമാക്കിയത്.