‘രമേശ് ചെന്നിത്തലയെ മാറ്റിയ രീതി ശരിയായില്ല’; വിയോജിച്ച് കാപ്പന്
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് പാല എംഎല്‍എ മാണി സി കാപ്പന്. ഇതിലെ അസംതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും കാപ്പന് പറഞ്ഞു. ഭക്തരെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ‘ഇക്കാര്യത്തിലെ തന്റെ അതൃപ്തി യുഡിഎഫില്‍ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പ് . വി.ഡി.സതീശന് മികച്ച പ്രതിപക്ഷ […]
18 Jun 2021 2:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് പാല എംഎല്‍എ മാണി സി കാപ്പന്. ഇതിലെ അസംതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും കാപ്പന് പറഞ്ഞു.
ഭക്തരെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
‘ഇക്കാര്യത്തിലെ തന്റെ അതൃപ്തി യുഡിഎഫില്‍ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പ് . വി.ഡി.സതീശന് മികച്ച പ്രതിപക്ഷ നേതാവാണെന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ചതു പോലെ പൊതു സമ്മത ധാരണയോടെ വി.ഡി.സതീശനെ നിശ്ചയിക്കുന്നതില്‍ പാളിച്ച വന്നു.’ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.
ജോമോള്‍ കൈവെട്ട് കേസില്‍ മുമ്പും പ്രതി; സംഭവം വിശദീകരിച്ച് മനുവിന്റെ സുഹൃത്ത്
എന്‍സികെ എന്ന തന്റെ പാര്‍ട്ടിയുടെ പേര് മാറ്റുമെന്നും കാപ്പന് അറിയിച്ചു. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതിനാലാണ് അത്തരമൊരു തീരുമാനമെന്നും പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും കാപ്പന് വ്യക്തമാക്കി. ഇതിന് പുറമേ യുഡിഎഫ് നേതാക്കളില്‍ നിന്നും നേരിടേണ്ടി വന്ന മാറ്റി നിര്‍ത്തലിനെ കുറിച്ചും അദ്ദേഹം പരാതി ഉയര്‍ത്തി. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നായിരുന്നു കാപ്പന്റെ പരാതി.