യുഡിഎഫ് പ്രവേശനം തള്ളാതെ മാണി സി കാപ്പന്; ‘കൂടികാഴ്ച്ച വൈകുന്നതിന്റെ കാരണം അറിയില്ല’
യുഡിഎഫ് പ്രവേശനം തള്ളാതെ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്. എന്‍സിപി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. എന്നാല്‍ എന്തുകൊണ്ടാണ് പ്രഫുല്‍ പട്ടേല്‍- മുഖ്യമന്ത്രി കൂടികാഴ്ച്ച വെക്കുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അത് അറിയില്ലായെന്നാണ് മാണി സി കാപ്പന് പറഞ്ഞത്. ‘മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താന്‍ പ്രഫുല്‍ പട്ടേല്‍ സമയം തേടിയിരുന്നു. ഞായറാഴ്ച്ചക്കുള്ളില്‍ സമയം അനുവദിക്കാമെന്നായിരുന്നു പറഞ്ഞാല്‍. എന്നാല്‍ ഇതുവരേയും അതുണ്ടായിട്ടില്ല. അതിന്റെ […]

യുഡിഎഫ് പ്രവേശനം തള്ളാതെ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്. എന്‍സിപി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. എന്നാല്‍ എന്തുകൊണ്ടാണ് പ്രഫുല്‍ പട്ടേല്‍- മുഖ്യമന്ത്രി കൂടികാഴ്ച്ച വെക്കുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അത് അറിയില്ലായെന്നാണ് മാണി സി കാപ്പന് പറഞ്ഞത്.
‘മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താന്‍ പ്രഫുല്‍ പട്ടേല്‍ സമയം തേടിയിരുന്നു. ഞായറാഴ്ച്ചക്കുള്ളില്‍ സമയം അനുവദിക്കാമെന്നായിരുന്നു പറഞ്ഞാല്‍. എന്നാല്‍ ഇതുവരേയും അതുണ്ടായിട്ടില്ല. അതിന്റെ കാരണം അറിയില്ല. നാല് സീറ്റില്‍ ഞങ്ങള്‍ മത്സരിക്കും എന്ന തീരുമാനം തന്നെയാണ് ഇപ്പോള്‍ ഉള്ളത്. പ്രഫുല്‍ പട്ടേല്‍ ഇവിടെ വന്ന സംസാരിച്ച ശേഷം അതിന്റെ ഫലം അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കും.’ മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മാണി സി കാപ്പന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രഫുല്‍ പട്ടേലിന് മുഖ്യമന്ത്രി പിണറായി വിജയന് സമയം നല്‍കാതെ വന്നതോടെയായിരുന്നു കാപ്പന്റെ നീക്കം.
കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതില്‍ പാലാ സീറ്റ് തര്‍ക്കം ഏറെ കൂറേ പരിഹരിക്കപ്പെട്ടിരുന്നു. ഇതോടെ എല്‍ഡിഎഫില്‍ തുടരുമെന്ന് എന്‍സിപി പ്രഖ്യാപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താന്‍ പ്രഫുല്‍ പട്ടേല്‍ ശ്രമം നടത്തിയെങ്കിലും ഇന്നലെ ഉച്ച വരേയും മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മുന്നണി വിട്ട് പാലായില്‍ മത്സരിക്കേണ്ടി വരുമെന്ന് മാണി സി കാപ്പന് പവാറിന് കത്തയക്കുകയായിരുന്നു.
മാണി സി കാപ്പന് മുന്നണി വിടുന്നതോടെ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി എത്തും. രാജ്യസഭാ സീറ്റ് രാജി വെച്ചായിരിക്കും ജോസ് കെ മാണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് കെ മാണിക്ക് സിപിഐഎം നല്‍കും.
പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണമായി കരുതുന്നത്.
- TAGS:
- LDF
- Mani C Kappan
- NCP
- Pala Seat