മഞ്ചേശ്വരം യുഡിഎഫിനെന്ന് സര്‍വ്വേ; എട്ട് ശതമാനം അധികം നേടി എകെഎം അഷ്‌റഫ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ചേക്കുമെന്ന് സര്‍വ്വേ ഫലം. ട്വന്റി ഫോര്‍ പ്രീപോള്‍ സര്‍വ്വേയിലാണ് 42 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്.

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് 34 ശതമാനം പേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ 48 ശതമാനം പേരാണ്. എംസി കമറുദ്ദീന്‍ എംഎല്‍എയുടെ പ്രകടനം വളരെ മികച്ചതെന്ന് 20 ശതമാനം പേരും മികച്ചത് എന്ന് 25 ശതമാനം പേരും ശരാശരി എന്ന് 30 ശതമാനം പേരും മോശം എന്ന് 15 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.

Covid 19 updates

Latest News