മരണാനന്തര ചടങ്ങിനെത്തിയ മധ്യവയസ്കനെ കുത്തിക്കൊന്നു
പാലക്കാട് അട്ടപ്പാടിയില്‍ മധ്യവയസ്കനെ കുത്തികൊലപ്പെടുത്തി. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണി (45)യാണ് മരിച്ചത്. അട്ടപ്പാടിയിലെ കോഴിക്കൂടം ഊര് നിവാസിയായ പഴനിയുടെ അക്രണത്തിലാണ് മണി കൊല്ലപ്പെട്ടത്. ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മണിയും പഴനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെയാണ് ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനിടെ കൊലപാതകം നടന്നത്്. സംഭവത്തിന് ശേഷം പഴനിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മരിച്ച മണിക്ക് ഭാര്യയും മുന്ന് മക്കളുമുണ്ട്
1 July 2021 9:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് അട്ടപ്പാടിയില്‍ മധ്യവയസ്കനെ കുത്തികൊലപ്പെടുത്തി. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണി (45)യാണ് മരിച്ചത്. അട്ടപ്പാടിയിലെ കോഴിക്കൂടം ഊര് നിവാസിയായ പഴനിയുടെ അക്രണത്തിലാണ് മണി കൊല്ലപ്പെട്ടത്. ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മണിയും പഴനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെയാണ് ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനിടെ കൊലപാതകം നടന്നത്്. സംഭവത്തിന് ശേഷം പഴനിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മരിച്ച മണിക്ക് ഭാര്യയും മുന്ന് മക്കളുമുണ്ട്