Top

വാങ്ങിവെച്ച മദ്യത്തിന്റെ പേരില്‍ തര്‍ക്കം; കൊച്ചിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മദ്യം എടുത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊച്ചിയില്‍ യുവാവ് അച്ഛനെ വെട്ടിക്കൊന്നു. ചേരാനെല്ലൂര്‍ വിഷ്ണുപുരത്ത് ഉണ്ണിക്കൃഷ്ണനാണ് അച്ഛന്‍ ഭരതനെ കൊലപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭരതനും ഉണ്ണിക്കൃഷ്ണനും സ്ഥിരമായി മദ്യപിച്ച് വഴക്കിടാറുണ്ട്. വ്യാഴാഴ്ച രാത്രി മകന്‍ വാങ്ങിയ മദ്യം അച്ഛന്‍ കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പരസ്പരം വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. രണ്ടുപേരെയും രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വയറിനും നെഞ്ചിനും മാരക പരിക്കേറ്റ ഭരതന്‍, പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഉണ്ണിക്കൃഷ്ണന്‍ ആശുപത്രിയില്‍ […]

16 Oct 2020 4:52 AM GMT

വാങ്ങിവെച്ച മദ്യത്തിന്റെ പേരില്‍ തര്‍ക്കം; കൊച്ചിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു
X

മദ്യം എടുത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊച്ചിയില്‍ യുവാവ് അച്ഛനെ വെട്ടിക്കൊന്നു. ചേരാനെല്ലൂര്‍ വിഷ്ണുപുരത്ത് ഉണ്ണിക്കൃഷ്ണനാണ് അച്ഛന്‍ ഭരതനെ കൊലപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭരതനും ഉണ്ണിക്കൃഷ്ണനും സ്ഥിരമായി മദ്യപിച്ച് വഴക്കിടാറുണ്ട്. വ്യാഴാഴ്ച രാത്രി മകന്‍ വാങ്ങിയ മദ്യം അച്ഛന്‍ കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പരസ്പരം വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം.

രണ്ടുപേരെയും രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വയറിനും നെഞ്ചിനും മാരക പരിക്കേറ്റ ഭരതന്‍, പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ ഉണ്ണിക്കൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉണ്ണിക്കൃഷ്ണനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ചേരാനെല്ലൂര്‍ വിഷ്ണുപുരത്തെ ഇവരുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

Next Story

Popular Stories