Top

മണൽ കത്തിച്ചു സ്വർണ്ണം; 4 കിലോ മണൽ കൊടുത്തു തട്ടിയത് 50 ലക്ഷം രൂപ

ബംഗാളിൽ നിന്നുള്ള പ്രത്യേക തരം മണലാണെന്നും ഇത് ചൂടാക്കുമ്പോൾ സ്വർണ്ണമായി മാറുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഈ കബളിപ്പിക്കൽ.

23 Jan 2021 1:17 AM GMT

മണൽ കത്തിച്ചു സ്വർണ്ണം; 4 കിലോ മണൽ കൊടുത്തു തട്ടിയത് 50 ലക്ഷം രൂപ
X

പൂനെ: കത്തിക്കുമ്പോൾ സ്വർണ്ണമായി മാറുമെന്ന് പറഞ്ഞു മണൽ കൊടുത്തു പറ്റിച്ച സംഭവത്തിൽ ജുവല്ലറി ഉടമ പരാതി നൽകി. മൂന്നുപേർ ചേർന്ന് 4 കിലോ മണൽ കൊടുത്തു 50 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയാണ് പൂനെയിലെ ഹടപ്സറിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബംഗാളിൽ നിന്നുള്ള പ്രത്യേക തരം മണലാണെന്നും ഇത് ചൂടാക്കുമ്പോൾ സ്വർണ്ണമായി മാറുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഈ കബളിപ്പിക്കൽ. മണൽ കത്തിച്ചു നോക്കിയപ്പോഴാണ് താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്ന് പരാതിക്കാരന് ബോധ്യമായതെന്ന് പൊലീസ് പറയുന്നു. 30 ലക്ഷം രൂപയും 48 തോലയോളം സ്വർണ്ണവുമാണ് നാലുകിലോ മണലിന് പകരമായി ജുവല്ലറി ഉടമ തട്ടിപ്പുകാർക്ക് നൽകിയത്.

39കാരനായ ജുവല്ലറി ഉടമയോടും കുടുംബത്തോടും ഒരു വർഷത്തിലേറെയായി സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ തട്ടിപ്പു നടത്തിയതെന്ന് പരാതിക്കാരൻ പറയുന്നു. സൗഹൃദത്തിന്റെ ഭാഗമായി പാൽ, പാലുല്പന്നങ്ങൾ, അരി തുടങ്ങിയവയും തട്ടിപ്പുകാർ പരാതിക്കാരന്റെ കുടുംബത്തിന് നൽകുമായിരുന്നു എന്നും അറിയാൻ സാധിച്ചിട്ടുണ്ട്.

ഇന്ത്യൻ പീനൽ കോഡിലെ 420ആം വകുപ്പായ വഞ്ചന, 406ആം വകുപ്പിൽ വിശ്വാസ ലംഘനം, 34ആം വകുപ്പിൽ പൊതുവായൊരു ഉദ്ദേശത്തിനായി സംഘം ചേരൽ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത് .

Next Story

Popular Stories