Top

അലിപൂര്‍ മൃഗശാലയില്‍ സിംഹത്തിന്റെ മടയിലേക്ക് ചാടി നാല്‍പ്പതുകാരന്‍; ഗുരുതര പരുക്ക്, മദ്യപിച്ചെത്തിയെന്ന് അധികൃതര്‍

കൊല്‍ക്കത്ത: അലിപൂര്‍ മൃഗശാലയില്‍ അതിര്‍ത്തി വലയം കടന്ന് അകത്തേക്ക് പ്രവേശിച്ച കാഴ്ച്ചക്കാരനെ സിംഹം കടന്നാക്രമിച്ചു. നാല്‍പ്പതുകാരനായ ഗൗതം ഗുചൈറ്റിന് നേരെയാണ് കൊല്‍ക്കത്തയിലെ മൃഗശാലയില്‍ വെച്ച് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മദ്യപിച്ചെത്തിയ ഗൗതം ഗുചൈറ്റ് സിംഹത്തെ അടച്ചിട്ടിരുന്നിടത്തെ സംരക്ഷണ കവാടത്തിനുള്ളിലേക്ക് കടന്ന് നിമിഷങ്ങള്‍ക്കകം സിംഹം ഇയാള്‍ക്ക് നേരെ ചാടിവീഴുകയായിരുന്നു. മദ്യപിച്ചെത്തിയ സംരക്ഷണ വലയം ചാടിക്കടക്കാന്‍ ശ്രമിച്ച ഇയാളെ തടയാന്‍ മറ്റ് സന്ദര്‍ശകര്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ രക്ഷപ്പെടുത്താനുള്ള […]

19 March 2021 9:45 AM GMT

അലിപൂര്‍ മൃഗശാലയില്‍ സിംഹത്തിന്റെ മടയിലേക്ക് ചാടി നാല്‍പ്പതുകാരന്‍; ഗുരുതര പരുക്ക്, മദ്യപിച്ചെത്തിയെന്ന് അധികൃതര്‍
X

കൊല്‍ക്കത്ത: അലിപൂര്‍ മൃഗശാലയില്‍ അതിര്‍ത്തി വലയം കടന്ന് അകത്തേക്ക് പ്രവേശിച്ച കാഴ്ച്ചക്കാരനെ സിംഹം കടന്നാക്രമിച്ചു. നാല്‍പ്പതുകാരനായ ഗൗതം ഗുചൈറ്റിന് നേരെയാണ് കൊല്‍ക്കത്തയിലെ മൃഗശാലയില്‍ വെച്ച് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മദ്യപിച്ചെത്തിയ ഗൗതം ഗുചൈറ്റ് സിംഹത്തെ അടച്ചിട്ടിരുന്നിടത്തെ സംരക്ഷണ കവാടത്തിനുള്ളിലേക്ക് കടന്ന് നിമിഷങ്ങള്‍ക്കകം സിംഹം ഇയാള്‍ക്ക് നേരെ ചാടിവീഴുകയായിരുന്നു.

മദ്യപിച്ചെത്തിയ സംരക്ഷണ വലയം ചാടിക്കടക്കാന്‍ ശ്രമിച്ച ഇയാളെ തടയാന്‍ മറ്റ് സന്ദര്‍ശകര്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വളരെ പെട്ടെന്നാണ് സിംഹം ഗൗതമിന്റെ നേരെ ചാടി വീണത്. ഇയാളുടെ കഴുത്തിനും തോളിനും ഗുരുതര പരിക്കേറ്റതായ് അധികൃതര്‍ പറഞ്ഞു. സാരമായി പരിക്കേറ്റ ഗൗതമിനെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്തയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയാണ് ആക്രമിക്കപ്പെട്ട ഗൗതം ഗുചൈറ്റ്. ഇയാളുടെ കുടുംബത്തെ വിവരമറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

ഇന്ത്യയില്‍ ഇതിന് മുമ്പും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018ല്‍ കേരളത്തിലും ഇത്തരത്തിലൊരു അപകടം ഉണ്ടായിരുന്നു. തിരുവനന്തപുരം മൃഗശാലയിലേക്ക് ഒരാള്‍ ചാടി വീഴുകയും സുരക്ഷ ഉദ്യോഗസ്ഥരെത്തി ഇയാളെ രക്ഷിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോയും വൈറലായിരുന്നു. 2016 ല്‍ ഹൈദരാബാദിലെ നെഹ്‌റു പാര്‍ക്കിലെ സിംഹത്തിന്റെ വലയത്തിലേക്ക് ചാടിയ 35 കാരനെ കോടതി നാല് മാസം തടവിന് ശിക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

Next Story