Top

‘സൂര്യന് താഴെയാണ് ഞാന്‍, എന്നെ കൊറോണ തൊടില്ല’; പിന്നെ മാസ്ക് എന്തിനെന്ന് മോദിയുടെ റാലിക്കെത്തിയ യുവാവ്

രാജ്യത്ത് കൊവിഡിന്റെ അതിശക്തമായ രണ്ടാം വരവിലും വൈറസിനെ നിസാരമായി കാണുന്ന നിരവധി പേരാണുള്ളത്. മാസ്‌ക് ധരിക്കാത്തതിനും, സാമൂഹ്യം അകലം പാലിക്കാത്തതിനും ഇത്തരക്കാര്‍ പറയുന്ന കാരണങ്ങളും വളരെ വിചിത്രമാണ്. അത്തരത്തില്‍ വിചിത്രമായൊരു കാര്യമാണ് ബംഗാളില്‍ നരേന്ദ്ര മോദിയുടെ റാലിക്കെത്തിയ യുവാവ് പറയുന്നത്. സൂര്യന് താഴെയാണ് താന്‍ നില്‍ക്കുന്നതെന്നും അതിനാല്‍ തന്നെ കൊറോണയ്ക്ക്് തൊടാനാവില്ലെന്നുമാണ് യുവാവിന്റെ വാദം. കൊറോണയ്ക്ക് തന്നെ തൊടാനാവത്ത പക്ഷം എന്തിനാണ് മാസ്‌ക് ധരിക്കുന്നത്. അതിന്റെ ആവശ്യമെയില്ലെന്നും യുവാവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബിജെപി കൊടിയും തൊപ്പിയും അണിഞ്ഞ […]

18 April 2021 5:38 AM GMT

‘സൂര്യന് താഴെയാണ് ഞാന്‍, എന്നെ കൊറോണ തൊടില്ല’; പിന്നെ മാസ്ക് എന്തിനെന്ന് മോദിയുടെ റാലിക്കെത്തിയ യുവാവ്
X

രാജ്യത്ത് കൊവിഡിന്റെ അതിശക്തമായ രണ്ടാം വരവിലും വൈറസിനെ നിസാരമായി കാണുന്ന നിരവധി പേരാണുള്ളത്. മാസ്‌ക് ധരിക്കാത്തതിനും, സാമൂഹ്യം അകലം പാലിക്കാത്തതിനും ഇത്തരക്കാര്‍ പറയുന്ന കാരണങ്ങളും വളരെ വിചിത്രമാണ്. അത്തരത്തില്‍ വിചിത്രമായൊരു കാര്യമാണ് ബംഗാളില്‍ നരേന്ദ്ര മോദിയുടെ റാലിക്കെത്തിയ യുവാവ് പറയുന്നത്.

സൂര്യന് താഴെയാണ് താന്‍ നില്‍ക്കുന്നതെന്നും അതിനാല്‍ തന്നെ കൊറോണയ്ക്ക്് തൊടാനാവില്ലെന്നുമാണ് യുവാവിന്റെ വാദം. കൊറോണയ്ക്ക് തന്നെ തൊടാനാവത്ത പക്ഷം എന്തിനാണ് മാസ്‌ക് ധരിക്കുന്നത്. അതിന്റെ ആവശ്യമെയില്ലെന്നും യുവാവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബിജെപി കൊടിയും തൊപ്പിയും അണിഞ്ഞ യുവാവാണ് ഇത്തരത്തില്‍ വിചിത്രമായ ഉത്തരം നല്‍കിയത്.

യുവാവിന്റെ വാക്കുകള്‍:

‘ഞാന്‍ സൂര്യന് താഴെയാണ് നില്‍ക്കുന്നത്. അപ്പോള്‍ കൊറോണയൊക്കെ ഇല്ലാതാകും. കൊറോണ വൈറസിനൊയൊന്നും ഞങ്ങള്‍ പേടിക്കുന്നില്ല. കൂടുതല്‍ വിയര്‍ക്കും തോറും കൊറോണ ഞങ്ങളെ തൊടില്ല. ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത്’.

ബംഗാളില്‍ മോദിയുടെ പ്രചരണ പരിപാടിക്കായി വന്‍ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗം വന്നതോടെ രാഹുല്‍ ഗാന്ധി ബംഗാളിലെ പ്രചരണ പരിപാടികള്‍ അവസാനിപ്പിക്കുകയായിരുന്നു. കുംഭമേളയ്ക്ക് ശേഷം ബംഗാളിലെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിരവധി പേരാണ് ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലായി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു.

ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15നുമുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലധികമാകുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നിരുന്നു. ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍. പ്രതിദിന കൊവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടയുന്നത്.

ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 168,912 എന്ന നിരക്കിലും കൊവിഡ് മൂലമുള്ള മരണങ്ങള്‍ 904 എന്ന നിരക്കിലുമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിനുശേഷം ഇതാദ്യമായാണ് കൊവിഡ് മൂലമുള്ള മരണനിരക്ക് രാജ്യത്ത് ഈ വിധത്തില്‍ ഉയരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം ഈ വിധത്തില്‍ രൂക്ഷമാകുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരം, പൊതുവിതരണം, വാര്‍ത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ക്യാബിനുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Popular Stories

    Next Story