സിജു വില്‍സന്റെ ‘ഇന്നു മുതല്‍’; ‌ ടീസറുമായി മൂന്ന് സൂപ്പര്‍ താരങ്ങള്‍

‘പ്രേമം’ എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ നടന്‍ സിജു വില്‍സണ്‍ നായകനായെത്തുന്ന ‘ഇന്നു മുതല്‍’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി,മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്.

‘വാരിക്കുഴിയിലെ കൊലപാതകം’, ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്നു മുതല്‍’. സൂരാജ് പോപ്‌സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Here’s the teaser of #InnuMuthal starring Siju Wilson. Wishing the very best to Rejishh Midhila, Mejjo Josseph, #TheGreatIndianCinemas and the entire team!https://youtu.be/MjKevX9MU0k

Posted by Suresh Gopi on Wednesday, December 16, 2020

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില,മെജോ ജോസഫ്,ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ രജീഷ് മിഥില തന്നെയാണ്. 

സംഗീതം-മെജോ ജോസഫ്. കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,കല-ഷംജിത്ത് രവി,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-ആന്‍ സരിഗ,
സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,എഡിറ്റര്‍- ജംസീല്‍ ഇബ്രാഹിം,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍–നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ വി മാധവ്, ആഷിഷ്ചിന്നപ്പ, അസിസ്റ്റന്റ് ഡയറക്ടര്‍-റെജിന്‍,ആന്റേജോസഫ്,ഗോപിക,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി എസ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വര്‍ഗ്ഗീസ് പി സി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Covid 19 updates

Latest News