Top

എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ; മറിയത്തെ ആശംസിച്ച് മമ്മൂട്ടി

മലയാള സിനിമയിൽ നിന്ന് നിരവധിപേർ മറിയത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്.

5 May 2021 11:16 AM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ; മറിയത്തെ ആശംസിച്ച് മമ്മൂട്ടി
X

തന്റെ പേരക്കുട്ടി മറിയത്തിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പേരക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ മമ്മൂട്ടി

മമ്മൂട്ടി

മറിയത്തിന്റെ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.

മലയാള സിനിമയിൽ നിന്ന് നിരവധിപേർ മറിയത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്.'ഹാപ്പി.. ഹാപ്പി ബർത്ത്ഡേ ഞങ്ങളുടെ മാലാഖ കുഞ്ഞിന്. മുമ്മൂ.. നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ.. ഏറ്റവും കൂൾ ആയിട്ടുള്ള കുഞ്ഞ് നീയാണ്. എന്റെ ഹൃദയത്തിലെ എല്ലാ സ്നേഹവും നിന്നാൽ നൽകുന്നു', നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പ്രിയ മറിയം, ഇന്ന് നിനക്ക് നാല് വയസ്സ് തികയുകയാണ്. ഞങ്ങൾക്കെല്ലാവർക്കും നീ ഏറെ വിലപ്പെട്ടതാണ്. ഞങ്ങളുടെയെല്ലാം ജീവിതത്തെ സ്നേഹം കൊണ്ട് നീ സ്പർശിച്ചു. അടുത്ത പിറന്നാളിന് നിന്റെ മുറി നിറയെ കളിപ്പാട്ടങ്ങളും ചീസ് കേക്കുകളും നിന്റെ സുഹൃത്തുക്കളെയും കൊണ്ട് നിറയ്ക്കുമെന്നാണ് നിന്റെ കുസൃതിക്കാരനായ കസിൻ ഇസു പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞു രാജകുമാരി ഏറെ സ്നേഹവും പ്രത്യാശയും നിറഞ്ഞ പിറന്നാൾ ആശംസിക്കുന്നു., കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

2017 മെയ് 5നാണ് ദുൽഖർ സൽമാനും ഭാര്യയ്ക്കും മകൾ മറിയം ജനിക്കുന്നത്. മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറാലാകാറുണ്ട്.

Next Story