‘എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി’; പി ബാലചന്ദ്രന്റെ വിയോഗത്തിൽ മമ്മൂട്ടി

പി ബാലചന്ദ്രന്റെ വിയോഗത്തിൽ തന്റെ വേദന പങ്കുവെച്ച് മമ്മൂട്ടി. അദ്ദേഹത്തിന്റെ മരണവാർത്ത തന്നെ കഠിനമായി തന്നെ ദുഃഖിപ്പിക്കുന്നു എന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി

മമ്മൂട്ടി

ഇമ്മാനുവേൽ എന്ന ലാൽജോസ് ചിത്ത്രതിലൂടെയാണ് മമ്മൂട്ടിയും ബാലചന്ദ്രനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിലെ ഗോപിനാഥൻ നായർ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് സൈലൻസ്, മംഗ്ലീഷ്, പുത്തൻപണം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ വണ്ണിലും ശക്തമായ ഒരു വേഷത്തിൽ പി ബാലചന്ദ്രൻ അഭിനയിച്ചിരുന്നു.

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്റെ വിയോഗത്തിൽ മോഹൻലാൽ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘ആദരാഞ്ജലികൾ ബാലേട്ടാ’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.മോഹൻലാലിന് പുറമേ സുരേഷ് ഗോപി, നിവിൻ പോളി, ജയസൂര്യ, ബിജു മേനോൻ തുടങ്ങി മലയാള സിനിമയിലെ നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Covid 19 updates

Latest News