വോട്ട് ചെയ്യാന്‍ തയ്യാറായി ഇരുന്നു; ഇത്തവണയില്ലെന്ന് മമ്മൂട്ടി അറിഞ്ഞത് ഇന്നലെ

കേരളം മുഴുവന്‍ തെരഞ്ഞെടുപ്പ് ചൂടില്‍ നില്ക്കുമ്പോള് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് മൂലം വോട്ട് ചെയ്യുവാന്‍ സാധിക്കാതെ നടന് മമ്മൂട്ടി. ഇന്നലെയാണ് ഇക്കുറി വോട്ട് ചെയ്യാനാവില്ലെന്ന വിവരം താരം അറിഞ്ഞത്.
പനമ്പളളി നഗറിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുളളത്. ഈ അടുത്ത് മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയിരുന്നു. അത് മൂലമായിരിക്കാം പട്ടികയില്‍ നിന്നും പേരുമാറ്റാനുള്ള കാരണമെന്ന് കരുതപ്പെടുന്നു.
മമ്മൂട്ടിയ്ക്കു പുറമേ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്ചുദാനന്തനും എ കെ ആന്റണിക്കും ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതുമൂലമാണ്
മീണയ്ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെങ്കില്‍ വി എസ് അച്ചുദാനന്തനും എ കെ ആന്റണിക്കും ആരോഗ്യതടസ്സങ്ങള് മൂലമാണ് വോട്ട് രേഖപ്പെടുത്താന്‍ പറ്റാത്തത്.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് 275 ദിവസങ്ങളോളം വീട്ടില്‍ കഴിഞ്ഞ മമ്മൂട്ടി ശനിയാഴ്ച ക്യാമറക്ക് മുമ്പിലെത്തിയത് വാര്‍ത്തയായിരുന്നു.
ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ക്യാമറക്ക് മുമ്പിലെത്തിയത് സിനിമ ചിത്രീകരണത്തിന് വേണ്ടിയായിരുന്നില്ല. പരസ്യ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു. ക്സൈലം ലേണിംഗ് ആപ്പിന്റെ പരസ്യ ചിത്രീകരണമാണ് നടന്നത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മമ്മൂട്ടി.