‘കെപിസിസി അധ്യക്ഷനാക്കിയപ്പോഴേ ആശങ്ക അറിയിച്ചിരുന്നു, കോളേജ് കഥകളല്ല ഇപ്പോള്‍ പറയേണ്ടത്’; കെ സുധാകരനെതിരെ മമ്പറം ദിവാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ കോളേജ് പഠനകാലത്ത് ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാദങ്ങള്‍ പക്വതയില്ലായ്മയെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പഠന കാലത്തെ സംഭവങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അനാവശ്യമായി ഇത്തരം വിഷയങ്ങള്‍ കെ സുധാകരന്‍ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

പഴയകാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ ഉത്തരവാദിത്തപ്പെട്ട കെപിസിസി പ്രസിഡന്റ് പറയേണ്ടിയിരുന്നില്ല. അതൊക്കെ പഠിക്കുaന്ന കാലത്തുണ്ടായ കാര്യങ്ങളാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസുകാരുടെ അനിഷേധ്യനായ നേതാവ് എന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊന്നുമല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ പരിഗണിച്ചപ്പോള്‍ തന്റെ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെന്നും മമ്പറം ദിവാകരന്‍ പറയുന്നു.

‘ഈ ഒരു സ്ഥാനത്തിരിക്കുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പക്വതയോടെ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നവരായിരിക്കണം’ മമ്പറം ദിവാതരന്‍ പറഞ്ഞു.സുധാകരന്‍ പറഞ്ഞ സംഭവങ്ങള്‍ നടന്നതായി തന്റെ അറിവിലില്ലെന്നും തന്റെ മക്കളെ സുധാകരന്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചു എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെക്കുറിച്ചും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Covid 19 updates

Latest News