
ന്യൂ ഡൽഹി: പശ്ചിമ ബംഗാൾ: മുഖ്യമന്ത്രി മമത ബാനർജി സിബിഐ ഓഫിസിൽ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീമിനെയും സുബ്രത മുഖർജിയെയും രണ്ട് തൃണമൂൽ നേതാക്കളെയും കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മമത ബാനർജി സിബിഐ ഓഫീസിൽ എത്തിയിട്ടുള്ളത്. 2014ല്‍ വലിയ ചലനം സൃഷ്ടിച്ച നാരദ കൈക്കൂലി കേസിൽ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്നാണ് സൂചന.
തൃണമൂൽ എംഎൽഎ മദൻ മിത്രയെയും മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജിയെയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫിര്‍ഹാദ് ഹക്കീം ഉള്‍പ്പെടെ മന്ത്രി സുഭ്രത മുഖര്‍ജി, മുന്‍ മന്ത്രിമാരായ മധന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ ജഗദീപ് ധൻകർ നേരത്തെ അനുമതി നല്‍കിയിരുന്നു.
എന്നാൽ അനുമതിയോട് കൂടിയല്ല ഫിര്‍ഹാദ് ഹക്കീമിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ചു കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. ഇന്ന് രാവിലെ വീട്ടിലെത്തിയ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫിര്‍ഹാദ് ഹക്കീമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ടുള്ള കുറ്റപത്രം പ്രത്യേക കോടതിയിലാണ് സിബിഐ ഹാജരാക്കുക. ജാമ്യം അനുവദിക്കപ്പെട്ടില്ലെങ്കിൽ നാലുപേർക്കും പൊലീസ് സ്റ്റേഷനിൽ തന്നെ കഴിയേണ്ടി വരും. 2014 ല്‍ ഒരു വ്യവസായി ബംഗാളില്‍ വന്‍ തുക നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നാല് തൃണമൂല്‍ എംപിമാര്‍ ഉള്‍പ്പെടെ കൈക്കൂലി വാങ്ങുന്നതിന്റേതായിരുന്നു ദൃശ്യങ്ങള്‍. ഇത് 2016 ലെ തെരഞ്ഞെടുപ്പില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.