Top

ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

വുഹാനില്‍ നിന്നും കൊവിഡ് ബാധിച്ച ആദ്യ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെജെ റീന അറിയിച്ചു. 2020 ജനുവരി 30 നാണ് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കൊവിഡ് കേസും ഇതായിരുന്നു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് യാത്ര ചെയ്ത് വന്ന മൂന്ന് മലയാളി വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. […]

13 July 2021 1:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്
X

വുഹാനില്‍ നിന്നും കൊവിഡ് ബാധിച്ച ആദ്യ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെജെ റീന അറിയിച്ചു.

2020 ജനുവരി 30 നാണ് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കൊവിഡ് കേസും ഇതായിരുന്നു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് യാത്ര ചെയ്ത് വന്ന മൂന്ന് മലയാളി വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. ഇതില്‍ തൃശൂരില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

Popular Stories