Top

”എംബാപ്പെ… മല്‍പ്പൊറം അരീക്കോട്ട് ന്നാണ്.. ഇങ്ങട്ടൊന്ന് നോക്കൂ…” ഗ്യാലറിയില്‍ ആര്‍ത്ത് വിളിച്ച് ആരാധകന്‍, വൈറലായി വീഡിയോ

ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഒരു മലയാളിയുണ്ടാകും എന്ന ചൊല്ല് അന്വര്‍ഥമാണ്. അല്ലെങ്കില്‍ ഇന്നലെ ഫ്രാന്‍സും പോര്‍ചുഗലും തമ്മില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡപെസ്റ്റില്‍ നടന്ന മത്സരത്തിനിടയില്‍ ഗാലറിയില്‍ മലയാളം മുഴങ്ങിക്കേള്‍ക്കില്ലായിരുന്നു. അതും ഇങ്ങനെ തനി മലപ്പുറം ഉച്ചാരണത്തില്‍. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ ഒരു മലയാളി ആരാധകന്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ഫൗളിനെത്തുടര്‍ന്ന് ഇരു ടീമിലെയും താരങ്ങള്‍ ടച്ച് ലൈനനിനു സമീപം കൂടി നില്‍ക്കുമ്പോഴാണ് എംബാപ്പെയുടെ പേര് […]

24 Jun 2021 3:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”എംബാപ്പെ… മല്‍പ്പൊറം അരീക്കോട്ട് ന്നാണ്.. ഇങ്ങട്ടൊന്ന് നോക്കൂ…” ഗ്യാലറിയില്‍ ആര്‍ത്ത് വിളിച്ച് ആരാധകന്‍, വൈറലായി വീഡിയോ
X

ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഒരു മലയാളിയുണ്ടാകും എന്ന ചൊല്ല് അന്വര്‍ഥമാണ്. അല്ലെങ്കില്‍ ഇന്നലെ ഫ്രാന്‍സും പോര്‍ചുഗലും തമ്മില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡപെസ്റ്റില്‍ നടന്ന മത്സരത്തിനിടയില്‍ ഗാലറിയില്‍ മലയാളം മുഴങ്ങിക്കേള്‍ക്കില്ലായിരുന്നു. അതും ഇങ്ങനെ തനി മലപ്പുറം ഉച്ചാരണത്തില്‍.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ ഒരു മലയാളി ആരാധകന്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ഫൗളിനെത്തുടര്‍ന്ന് ഇരു ടീമിലെയും താരങ്ങള്‍ ടച്ച് ലൈനനിനു സമീപം കൂടി നില്‍ക്കുമ്പോഴാണ് എംബാപ്പെയുടെ പേര് ചൊല്ലിവിളിച്ച് ശ്രദ്ധ നേടാനുള്ള ശ്രമം.

എംബാപ്പെ… കൂയ്.. 😛മല്‍പ്പൊറം അരീക്കോട്ട് ന്നാണ്.. 😃😀

Posted by Fasal Fasalu on Wednesday, June 23, 2021

”എംബാപ്പെ… അരീക്കോട്ട് ന്നാണ്… എംബാപ്പെ…. മല്‍പ്പൊറം അരീക്കോട്ട് ന്നാണ്.. ഇങ്ങട്ട് നോക്കൂ…” എന്നാണ് ആരാധകന്‍ ആര്‍ത്തുവിളിക്കുന്നത്. ഫുട്‌ബോളിനോടും തന്നോടുമുള്ള സ്‌നേഹം മുഴുവന്‍ നിറച്ചുള്ള ആരാധകന്റെ ആര്‍ത്തുവിളിയില്‍ ഒരു നിമിഷം താരം തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ട്.

വീഡിയോയില്‍ ശബ്ദം കേള്‍ക്കുന്ന ആരാധകന്‍ ആരാണെന്നോ, വീഡിയോ എടുത്തത് ആരാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം വെളിവാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Next Story

Popular Stories