Top

‘നവരസ’യിലെ മലയാളി തിളക്കം; ട്രെയ്‌ലറിന് പിന്നാലെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയായ നവരസ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ പ്രത്യേകിച്ച് മലയാളികള്‍ ആവേശത്തിലാണ്. നവരസയിലെ മലയാളി താരങ്ങളാണ് ഇതിന് കാരണം. പാര്‍വ്വതി തിരുവോത്ത്, രേവതി എന്നീ താരങ്ങള്‍ നേരത്തെ ചിത്രത്തിന്റെ ഭാഗമാണെന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ മലയാളി താരങ്ങളുടെ എണ്ണം കൂടുകയാണ് ചെയ്തത്. ഗൗതം വാസുദേവ് മേനോന്റെ ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര് എന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് സൂര്യയുടെ നായിക എന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് […]

27 July 2021 4:21 AM GMT
ഫിൽമി റിപ്പോർട്ടർ

‘നവരസ’യിലെ മലയാളി തിളക്കം; ട്രെയ്‌ലറിന് പിന്നാലെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ
X

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയായ നവരസ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ പ്രത്യേകിച്ച് മലയാളികള്‍ ആവേശത്തിലാണ്. നവരസയിലെ മലയാളി താരങ്ങളാണ് ഇതിന് കാരണം. പാര്‍വ്വതി തിരുവോത്ത്, രേവതി എന്നീ താരങ്ങള്‍ നേരത്തെ ചിത്രത്തിന്റെ ഭാഗമാണെന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ മലയാളി താരങ്ങളുടെ എണ്ണം കൂടുകയാണ് ചെയ്തത്.

ഗൗതം വാസുദേവ് മേനോന്റെ ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര് എന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് സൂര്യയുടെ നായിക എന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. അന്ന് മലയാളികള്‍ക്ക് ഉണ്ടായ സന്തോഷം ഇപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. കാരണം ചിത്രത്തില്‍ മണികുട്ടന്‍, ഷംന കാസിം, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്. ട്രെയ്‌ലര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ഇക്കാര്യം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനോടകം നിരവധി ഫേസ്ബുക്ക് പേജുകളില്‍ നവരസയിലെ മലയാളി തിളക്കത്തെ കുറിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളും വന്ന് കഴിഞ്ഞു.

കൊവിഡ് വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന തമിഴ് സിനിമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവാനാണ് നെറ്റ്ഫ്‌ലിക്‌സ് ഇത്തരം ഒരു ആന്തോളജി റിലീസ് ചെയ്യുന്നത്. അതിന്റെ ഭാഗമാകാന്‍ മലയാളത്തിലെ താരങ്ങള്‍ക്കും സാധിച്ചു എന്നത് വലിയ കാര്യമായാണ് പ്രേക്ഷകരും കാണുന്നത്. എല്ലാവരുടെയും മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്. എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നവരസയിലെ 9 ചിത്രങ്ങള്‍

പ്രണയത്തെ അടിസ്ഥാനമാക്കി ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’
സംവിധാനം- ഗൗതം മേനോന്‍
അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

വീരം പ്രമേയമാക്കി ‘തുനിന്ദ പിന്‍’
സംവിധാനം സര്‍ജുന്‍ അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍

രൗദ്രത്തെ അടിസ്ഥാനമാക്കി ‘രൗതിരം’
സംവിധാനം അരവിന്ദ് സ്വാമി അഭിനേതാക്കള്‍ റിത്വിക, ശ്രീറാം, രമേശ് തിലക്

കരുണം ആസ്പദമാക്കി ‘എതിരി’
സംവിധാനം ബിജോയ് നമ്പ്യാര്‍ അഭിനേതാക്കള്‍ വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍

ഹാസ്യം പ്രമേയമാക്കി ‘സമ്മര്‍ ഓഫ് 92’
സംവിധാനം പ്രിയദര്‍ശന്‍ അഭിനേതാക്കള്‍ യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു

അത്ഭുതത്തെ ആസ്പദമാക്കി ‘പ്രോജക്റ്റ് അഗ്‌നി’
സംവിധാനം കാര്‍ത്തിക് നരേന്‍ അഭിനേതാക്കള്‍ അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ

ഭയാനകം അടിസ്ഥാനമാക്കി ‘ഇന്‍മയ്’
സംവിധാനം രതിന്ദ്രന്‍ പ്രസാദ്
അഭിനേതാക്കള്‍ സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്

ശാന്തം ആസ്പദമാക്കി ഒരുക്കുന്ന ‘സമാധാനം’
സംവിധാനം കാര്‍ത്തിക് സുബ്ബരാജ് അഭിനേതാക്കള്‍ ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത്

ബീഭത്സം പ്രമേയമാക്കി ‘പായസം’
സംവിധാനം വസന്ത് അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

Popular

    Next Story